![]() |
Diagramatic representation of unani concept about boby Humours (Khilt) |
ലോകത്ത് ശാസ്ത്രങ്ങളുടെ ഉത്ഭവ കേന്ദ്രമായി അറിയപ്പെടുന്ന ഗ്രീക്കില്‍ നിന്ന് തന്നെയാണ് യുനാനി വൈദ്യശാസ്ത്രവും ഉത്ഭവിച്ചത്. B.C 460 ല്‍ ജീവിച്ചിരുന്ന 'ഹിപ്പോക്രാറ്റസ്' കൊണ്ട് വന്ന ചതുര്‍ഭുത, ചതുര്‍ദോഷ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയാണ് യുനാനി ഇന്നും നില കൊള്ളുന്നത്. ലോകത്ത് ഏറ്റവും സ്വീകാര്യത നേടിയ ഈ സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ചതിന് പുറമേ വൈദ്യശാസ്ത്രത്തിനു ഒരു ശാസ്ത്രീയ രൂപം നല്‍കുക കൂടി ചെയ്തത് കൊണ്ട് യുനാനിയുടെ മാത്രമല്ല 'വൈദ്യശാസ്ത്രത്തിന്റെ പിതാവ് '( Father of Medicine) എന്ന പദവി തന്നെ നല്‍കി ലോകം അദ്ധേഹത്തെ ആദരിച്ചു പോരുന്നു. ശേഷം വന്ന തത്വ ചിന്തകനും ഫിസിഷ്യനും ആയിരുന്ന 'ഗാലന്‍'(Galen) ഈ ദര്‍ശനങ്ങളെ ഒന്ന് കൂടി വിശദീകരിക്കുകയും അതിനും പിറകെ ജീവിച്ചിരുന്ന 'സകരിയ റാസി'(Rhazes), 'ഇബ്‌നു സീന'(Avicenna) തുടങ്ങിയവര്‍ യുനാനി വൈദ്യശാസ്ത്രത്തെ സമ്പൂര്‍ണമാക്കുകയും ചെയ്തു.
![]() |
Hippocrates- The father of (unani) Medicine |

Avicenna -Ibn-Sina<><> the great philosopher & en-richer of unani system of medicine........
യുനാനിയുടെ അടിസ്ഥാന തത്വങ്ങള്‍:
മനുഷ്യ ശരീരത്തിന്റെ നിര്‍മ്മിതിയും നിലനില്‍പ്പും അടിസ്ഥാനമായി ഈ തത്വങ്ങളുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്.
ചതുര്‍ ഭുത സിദ്ധാന്തം
- ഭുമി ( ഖരം)
- വെള്ളം (ദ്രാവകം)
- വായു(വാതകം)
- തീ (പ്ലാസ്മ)
- ബല്‍ഗം -കഫം (Phlegm)
- സഫ്ര- പിത്തം (Bile)
- സൗദ- വാതം (Black Bile)
- ദം- രക്തം ( Blood)
യുനാനിയുടെ പ്രത്യേകതകള്‍ :
- രോഗിയുടെ ശാരീരിക അവസ്ഥകളെ മനസ്സിലാക്കി രോഗ കാരണത്തെ ചികിത്സിക്കുന്നു
- ചുരുങ്ങിയ ചിലവില്‍ കുറഞ്ഞ കാലത്തെ ചികിത്സ
- പാര്‍ശ്വ ഫലങ്ങളില്ലാത്ത പ്രകൃതിദത്തമായ ചികിത്സ
- പുരാതന കൊമ്പ് വെക്കല്‍ ചികിത്സ (ഹിജാമ തെറാപ്പി)
- യുനാനി മസാജ്-ഉഴിച്ചില്‍
- രക്ത ദൂഷ്യ രോഗങ്ങള്‍ക്ക് അട്ട ചികിത്സ(ലീച്ചിംഗ് തെറാപ്പി )
- വേദനകള്‍ക്ക് അതിവേകം ആശ്വാസം നല്‍കുന്ന യുനാനി കപ്പിംഗ്
- രോഗിക്ക് ശാരീരികമായും മാനസികമായും ശാന്തതയേകുന്ന സമന്വയ ചികിത്സാ രീതി
യുനാനിയെ കുറിച്ച് തിരുത്തപ്പെടേണ്ട ധാരണകള്‍ :
- യുനാനി എണ്ണപ്പെട്ട ചില അസുഖങ്ങള്‍ക്കുള്ള ചികിത്സാ രീതിയാണ്
- യുനാനി മരുന്നുകള്‍ക്ക് വില കൂടുതലാണ്
- യുനാനിയും ആയുര്‍വേദവും ഒന്ന് തന്നെ
- യുനാനി ഒരു മുസ്ലിം ചികിത്സയാണ്
- യുനാനി ചികിത്സയില്‍ ഒരുപാട് കാലം മരുന്ന് കഴിക്കേണ്ടി വരും
No comments:
Post a Comment