KOTTAKKAL UNANI HOSPITAL & HIJAMA CENTRE
The complete UNANI HERBAL TREATMENT and professional Hijama centre at Kottakkal, the land of Ayurveda. We provide treatment for acute and chronic diseases like Psoriasis, vitiligo, exzema, orthoneuro problems, allergic disorders and other ailments
Wednesday, December 2, 2020
നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിച്ചു നിർത്താൻ നിങ്ങൾ തയ്യാറാണോ??
Sunday, November 22, 2020
തണുപ്പ് കാലത്തെ ആരോഗ്യം- Dr OK Abdul Azeez
തണുപ്പ് കാലം സന്തോഷത്തോടെ കാണുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ തണുപ്പുകാലം ആവുന്നതോടെ വർധിക്കുന്ന ചില ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട്. ഇത്തരം ബുദ്ധിമുട്ടുകൾ ഉള്ളവർ തണുപ്പുകാലം എന്ന് കേൾക്കുമ്പോഴേക്കും അസ്വസ്ഥരാക്കുന്നത് നാം കാണാറുള്ളതാണ്. പ്രധാനപ്പെട്ട തണുപ്പുകാല രോഗങ്ങൾ ഏതൊക്കെ എന്ന് നോക്കാം.
*ജലദോഷം*
വളരെ പെട്ടെന്ന് പിടിപെടുന്ന നിസ്സാരമായ ഒരു രോഗാവസ്ഥയാണ് ജലദോഷം. സാധാരണ ജലദോഷം വരാതെ നോക്കാൻ സ്ഥിരമായും തുടർച്ചയായും കൈകഴുകുന്ന ശീലം ഉണ്ടായാൽ മതി. അങ്ങനെ കൈ കഴുകുന്നത് കൊണ്ട് നമ്മുടെ കൈളിൽ പതിഞ്ഞ ജലദോഷത്തിന് കാരണമാകുന്ന അണുക്കളെ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിപ്പിക്കാതെ നോക്കാൻ കഴിയും. വീട്ടുസാധനങ്ങൾ ആയ കപ്പ്, പാത്രം, ടവ്വൽ തുടങ്ങിയവ പ്രത്യേകം വൃത്തിയാക്കി സൂക്ഷിക്കേണ്ടതും ആവശ്യമാണ്. പ്രത്യേകിച്ചും വീട്ടിൽ കോൾഡ് പിടിപെട്ടവർ ഉള്ള സമയത്ത്. അതുപോലെ കോൾഡ് പിടിപെട്ടാൽ ഹാൻഡ് കർച്ചീഫ് ഉപയോഗിക്കുന്നതിനു പകരം ഡിസ്പോസിബിൾ ടിഷ്യു ഉപയോഗിക്കുന്നതാണ് പകർച്ച തടയാൻ ഏറ്റവും അഭികാമ്യം.
*തൊണ്ടവേദന*
ഇന്ന് തണുപ്പുകാലത്ത് ഏറ്റവും സാധാരണമായി കണ്ടുവരുന്ന ഒന്നാണ് തൊണ്ടവേദന. അന്തരീക്ഷത്തിലെ താപനിലയിലെ പെട്ടെന്നുള്ള വ്യതിയാനവും ഈർപ്പത്തിൻറെ അളവിലുള്ള ഏറ്റക്കുറച്ചിലും എല്ലാം ഇത്തരം തൊണ്ടവേദന പെട്ടെന്ന് പിടിപെടുന്നതിന് കാരണമായി കരുതുന്നു. സാധാരണ തൊണ്ടവേദനയകറ്റാൻ ഏറ്റവും ഈസിയായ ഒരു പ്രതിരോധ മാർഗമാണ് ആണ് ഉപ്പിട്ട ചൂടുവെള്ളം കവിൾകൊള്ളുക എന്നത്.
*ആസ്തമ*
തണുപ്പും കാറ്റും മഞ്ഞും ഉള്ള സമയത്ത് ആസ്മ രോഗികൾ ഏറെ ബുദ്ധിമുട്ടുന്നത് കാണാം. ഇത്തരം ആളുകൾ ശ്രദ്ധിക്കേണ്ടത് മരുന്ന് മുടക്കമില്ലാതെ തുടരുകയും തണുപ്പുള്ള സമയത്ത് പരമാവധി പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും ചെയ്യുക എന്നതാണ്. അതുപോലെ തന്നെ തണുത്ത കാറ്റടിക്കുന്ന സമയങ്ങളിൽ ചെവി മൂക്ക് കഴുത്ത് നെഞ്ച് ഭാഗങ്ങൾ ഏതെങ്കിലും തരത്തിൽ മറക്കുന്നത് നന്നായിരിക്കും.
*സന്ധിവേദന*
തണുപ്പുകാലത്ത് പൊതുവേ ആർത്രൈറ്റിസ് രോഗമുള്ളവർ പറയുന്ന ഒന്നാണ് വേദന അധി കരിക്കുന്നു എന്നത്. ഇതിനുള്ള ഒരു പ്രതിരോധ മാർഗം ചെറിയ രൂപത്തിലുള്ള വ്യായാമമുറകൾ ഈ സമയത്ത് പ്രത്യേകം ശീലമാക്കുക എന്നതാണ്. അതുപോലെ വേദന കുറക്കുന്നതിന് ബാമുകൾ ഓയിലുകൾ പോലെയുള്ളവ പുരട്ടി മസാജ് ചെയ്യുന്നതും ഗുണപ്രദമാണ്.
*വരണ്ട തൊലി* തണുപ്പുകാലത്ത് അധികം പേരും അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് തൊലി വരൾച്ച. ഇതിന് മോയിസ്ചറൈസിംഗിന് ആവശ്യമായവ ചെയ്യുക എന്നത് അത്യാവശ്യമാണ്. മോയിസ്ചറൈസിംഗ് ക്രീം പുരട്ടുന്നതോടെ നമ്മുടെ തൊലിപ്പുറത്ത് ഒരു നേർത്ത പാളി രൂപപ്പെടുകയും ഇത് ശരീരത്തിലെ ഈർപ്പം ബാഷ്പീകരിച്ചു പോകുന്നത് തടയുകയും ചെയ്യുന്നു. മോയിസ്ചറൈസിംഗ് ക്രീമുകൾ പുരട്ടുന്നതിന് ഏറ്റവും പറ്റിയ സമയം കുളി കഴിഞ്ഞ ശേഷം ചെറിയ ഈർപ്പം ഉള്ള സമയമാണ്. അതുപോലെ രാത്രി കിടക്കുന്ന സമയവും. കുളിക്കുന്ന സമയത്ത് കൂടുതൽ ചൂടുള്ള വെള്ളം ഉപയോഗിക്കാതെ ആവശ്യമെങ്കിൽ വളരെ നേരിയ ചൂടുള്ള വെള്ളം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
*ഫ്ലൂ അഥവാ ഇൻഫ്ലുവൻസ*
ചില ആളുകൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് ഇൻഫ്ലുവൻസ. പ്രത്യേകിച്ചും പ്രായമായവരിലും കിഡ്നിരോഗം ഉള്ളവരിലും ഷുഗർ രോഗികൾക്കും അതുപോലെ COPD പോലെയുളള ശ്വാസകോശ രോഗം ഉള്ളവർക്കും ഇത് തുടക്കത്തിലേ ശ്രദ്ധിച്ച് വേണ്ട പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം.
- Dr OK Abdul Azeez BUMS
Kottakkal Unani Hospital
---------------------------------------
📌 *Kottakkal Unani Hospital*
📞 8590113344
---------------------------------------
ആരോഗ്യ അറിവുകൾ ലഭിക്കുവാൻ 8590113344 എന്ന നമ്പർ സേവ് ചെയ്തശേഷം START എന്ന് വാട്സ്ആപ്പ് ചെയ്യുക👉 https://wa.me/message/3A5AS3N4Q3YTH1
Tuesday, March 3, 2020
കൊറോണ വൈറസ്
വൈറസുകളുടെ വിഭാഗത്തിലെ വലിയൊരു കുടുംബമാണ് കൊറോണ വൈറസുകളുടേത്. മൃഗങ്ങളിൽ നിരവധി അസുഖങ്ങൾക്ക് കാരണമാകുന്ന ഒരു വിഭാഗമാണ് ഇവ. അതേസമയം ഇവയിൽ ചിലത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് അസുഖങ്ങൾ പകർത്തുകയും ചെയ്യുന്നു. നമുക്കെല്ലാം പലപ്പോഴും കാണുന്ന സാധാരണ ജലദോഷം മുതൽ കഴിഞ്ഞകാലങ്ങളിൽ ഭീകര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയ മെർസ്(MERS) സാർസ് (SARS) തുടങ്ങിയ രോഗങ്ങളും കൊറോണാ വൈറസ് മൂലമുള്ള രോഗങ്ങൾ ആണ്.
വൈറസുകളുടെ ഒരു പ്രത്യേകതയാണ് കാലാന്തരങ്ങളിൽ അവയുടെ ആന്തരികഘടന ക്ക് ചെറിയ മാറ്റങ്ങൾ സംഭവിച്ച പുതിയ ആൾ ആയി മാറുക എന്നത്. അതുപോലെ ഇവിടെ കൊറോണ വൈറസുകളുടെ കുടുംബത്തിൽനിന്ന് ആന്തരിക ഘടനയിൽ ചെറിയ മാറ്റങ്ങളോടെ പുറത്തുവന്ന പുതിയൊരു ഇനമാണ് നോവൽ കൊറോണ വൈറസ്. ഇപ്പോൾ ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ നോവൽ കൊറോണ വൈറസ് ബാധയായ COVID-19 ലോകത്തു മുഴുവൻ ഭീതി ജനിപ്പിച്ചുകൊണ്ട് ആരോഗ്യ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ചൈനയിലെ വുഹാനിൽ നിന്ന് ഉൽഭവിച്ച് ഇതിനോടകം 76 രാജ്യങ്ങളിലായി 90000 ആളുകളിൽ അസുഖം ഉണ്ടാക്കുകയും ഇതിൽ ഇതുവരെ 3000 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തതായിട്ടാണ് റിപ്പോർട്ട്.
COVID-19 ബാധയുടെ തുടക്കത്തിലുള്ള ലക്ഷണങ്ങൾ മറ്റു പല വൈറൽ ബാധ കളുടെ ലക്ഷണങ്ങളിൽ നിന്ന് ഒട്ടും വിഭിന്നമല്ല. തുടക്കത്തിൽ പനി ചുമ ശ്വാസം തിങ്കൽ പോലെയുള്ള ലക്ഷണങ്ങൾ ആണ് ഇവിടെയും കാണുന്നത്. എന്നാൽ സങ്കീർണം ആവുമ്പോൾ ന്യൂമോണിയ ശ്വാസകോശ തകരാറുകൾ വൃക്ക വീക്കം തുടങ്ങിയവ സംഭവിക്കുവാനും അതിലൂടെ മരണത്തിലേക്ക് എത്തിക്കുവാനും കാരണമായേക്കാം. കൊറോണ വൈറസ് ബാധയുടെ സമയത്തും ഇതുപോലുള്ള മറ്റു വൈറൽ രോഗബാധയുടെ സമയത്തും സ്വീകരിക്കേണ്ട മുൻകരുതലുകളും ഏകദേശം ഒരുപോലെ തന്നെയാണ്. ഏറ്റവും പ്രധാനമായി അതിൽ ശ്രദ്ധിക്കേണ്ടത് ഇവയാണ്. കൂടെക്കൂടെ സോപ്പ് ഉപയോഗിച്ച് കൈ നല്ലവണ്ണം വൃത്തിയായി കഴുകുക. ചുമ തുമ്മൽ തുടങ്ങിയവ ഉള്ള സമയത്ത് പൂർണ്ണമായും മുഖം മറച്ചും മറ്റുള്ളവരിൽ നിന്ന് മാറിയും തുമ്മുകയും ചുമക്കുകയും ചെയ്യുക. മത്സ്യം മാംസം മുട്ട തുടങ്ങിയവ നന്നായി വേവിച്ച ശേഷം മാത്രം ഉപയോഗിക്കുക. തുമ്മലോ ശ്വാസകോശരോഗമായ ചുമ പോലെയുള്ള മറ്റ് അസുഖങ്ങളോ ഉള്ള വ്യക്തികളിൽ നിന്നും അകന്നു നിൽക്കുവാനും കൃത്യമായ പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുവാനും മറക്കാതിരിക്കുക. ഇതിനെല്ലാം പുറമേ പരമാവധി വ്യക്തിശുചിത്വം എല്ലാ സമയങ്ങളിലും പാലിക്കുക എന്നത് തന്നെയാണ് പ്രധാനമായ പ്രതിരോധം.
Dr OK Abdul Azeez
Kottakkal Unani Hospital
8590113344
Saturday, February 15, 2020
ആരോഗ്യം നില നിർത്താൻ 6 കാര്യങ്ങൾ
പ്രകൃതിയുമായി ഏറ്റവും ഇടപഴകി ജീവിക്കാൻ ബാധ്യസ്ഥരാണ് മനുഷ്യർ. എന്നാൽ മനുഷ്യർ നിരന്തരം പ്രകൃതിനിയമങ്ങളെ ലംഘിച്ചു കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ഗ്രാമ ജീവിതങ്ങളെ അപേക്ഷിച്ച് നഗര ജീവിതത്തിൽ നിത്യജീവിതത്തിന് വേണ്ട കാര്യങ്ങളിൽ പ്രകൃതിയിൽ നിന്ന് കൂടുതൽ അകന്നു നിൽക്കേണ്ടി വരുന്നു.
ആധുനിക വത്കരണം മൂലം മനുഷ്യന്റെ ജീവിത സാഹചര്യങ്ങളിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടല്ലോ.. അതിൽ പലതും നമ്മുടെ ജീവിത ശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരികയും അവ ആരോഗ്യ പരിതസ്ഥിതിയെ ദോഷകരമായ രീതിയിൽ ബാധിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം ജീവിതശൈലീ മാറ്റങ്ങൾ നമ്മുടെ ആരോഗ്യത്തെ ബാധിക്കാതെ ശരിയായ ആരോഗ്യം നിലനിർത്താൻ ഏറ്റവും അനിവാര്യമായ ആറ് കാര്യങ്ങളാണ് യൂനാനി വൈദ്യശാസ്ത്ര പ്രകാരം അസ്ബാബെ സിത്ത സരൂരിയ എന്നറിയപ്പെടുന്ന ഘടകങ്ങൾ
മനുഷ്യശരീരത്തിലെ ആരോഗ്യ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് അടിസ്ഥാനം വേണ്ട കാരണങ്ങളാണ് ഈ ആറു കാര്യങ്ങൾ. മനുഷ്യൻറെ ജീവശാസ്ത്രപരമായ താള ക്രമത്തിന് ഒഴിച്ചുകൂടാൻ പറ്റാത്തതാണ് ഇവ. ഈ ആറു കാര്യങ്ങളിൽ വരുന്ന മാറ്റങ്ങൾ ശരീര പ്രകൃതത്തിൽ ( Temperament) അഥവാ മിസാജിൽ മാറ്റം വരുത്തുകയും അവ ആരോഗ്യത്തിന് മാറ്റങ്ങൾ കൊണ്ടു വരികയും ചെയ്യും. ഈ ആറു കാര്യങ്ങൾ സന്തുലിതാവസ്ഥയിൽ നിലനിൽക്കുമ്പോൾ ആരോഗ്യം നില നിർത്തപ്പെടുന്നു.
1. ശുദ്ധമായ അന്തരീക്ഷവായു
ജീവൻറെ ഓരോ തുടിപ്പും അന്തരീക്ഷ ശുദ്ധവായു ആവശ്യമാണ് മനുഷ്യൻറെ ആത്മാവിനും ശരീരത്തെയും ഭക്ഷണമാണ് ശുദ്ധവായു. അതിനാൽ നിരന്തരം ശുദ്ധവായു ലഭിക്കുക എന്നത് മനുഷ്യൻറെ നിലനിൽപ്പിന് അത്യാവശ്യമാണ്. ശരീരത്തിൻറെ ഓരോ കോശങ്ങളിൽ നിന്നും മറ്റു കോശങ്ങളിലേക്ക് പകർന്നു നല്കപ്പെടുന്ന ശുദ്ധവായു ഗുണമേന്മയുള്ള ആയിരിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. അന്തരീക്ഷമലിനീകരണവും മറ്റും ശുദ്ധ വായുവിനെ ലഭ്യതയിൽ ഭീതിജനകമായ കുറവ് വരുത്തിക്കൊണ്ടിരിക്കുന്ന കാലമാണിത്. ആരോഗ്യത്തിന്റെ സമൃദ്ധിയെ സാരമായി ബാധിക്കുന്ന ഈ വായു മലിനീകരണം മനുഷ്യൻറെ നിലനിൽപ്പിന് തന്നെ അപകടകരമാണ്. പല തരത്തിലുള്ള മാറ്റങ്ങൾ അന്തരീക്ഷ വായുവിനെ സംഭവിക്കാം. ചിലത് അതിൽ ചിലത് ഗുണകരം ആണെങ്കിൽ മറ്റു ചിലത് ദോഷകരവും. കാലാവസ്ഥാ പരമായ വ്യതിയാനങ്ങൾ പലപ്പോഴും ആരോഗ്യത്തിന് ഗുണകരമാണ് എങ്കിൽ പകർച്ചവ്യാധികൾ പോലെയുള്ള സമയത്ത് ദോഷകരമായ അവസ്ഥയിലേക്ക് വായുവിനെ മലിനീകരണം മാറുന്നു. പലവിധത്തിലുള്ള പകർച്ചവ്യാധികൾക്ക് കാരണക്കാർ ആവുന്ന അണുക്കളുടെ സാന്നിധ്യം അന്തരീക്ഷവായുവിൽ ലഭ്യമാകുമ്പോൾ ശ്വസിക്കാൻ ഇടയുള്ള മുഴുവൻ മനുഷ്യരുടെയും ആരോഗ്യത്തിന് ഇത് ഹാനികരമായി ഭവിക്കുന്നത്. ശരിയായ ആരോഗ്യത്തിന് ശുദ്ധവായു എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് ഇതിൽനിന്ന് മനസ്സിലാക്കാം. ആയതിനാൽ മലിനം ആവാത്ത അന്തരീക്ഷവായുവിലെ സംരക്ഷണത്തിന് ഓരോ പൗരനും അതിൻറെ തായ് കടപ്പാടുണ്ട് അത് നമുക്ക് മറക്കാതിരിക്കാം
2. ഭക്ഷണവും വെള്ളവും
ശരീരത്തിൻറെ നിർമ്മിതിയും ശാരീരിക പ്രവർത്തനങ്ങളും സാധ്യമാകുന്നത് ഭക്ഷണം കഴിക്കുന്നതിലൂടെ ആണ് ശരിയായ ഭക്ഷണക്രമം ആരോഗ്യവാൻ ആകുന്നു എന്ന് മാത്രമല്ല രോഗം വരാതെ തടയുകയും ചെയ്യുന്നു എന്നതാണ് പ്രധാനം ഗുണമേന്മയുള്ളതും സന്തുലിതമായ തുമായ ഭക്ഷണക്രമം ശീലിക്കേണ്ടത് മുതിർന്നവർക്ക് എന്നപോലെ കുട്ടികൾക്കും ആവശ്യമാണ് അനാരോഗ്യകരമായ ഭക്ഷണ ക്രമം ഗുണമേന്മയില്ലാത്ത ഭക്ഷണശീലം അമിതഭക്ഷണം ഉപയോഗം ഇവയെല്ലാം ഇന്ന് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാണ് പൊണ്ണത്തടി ജീവിതശൈലി രോഗങ്ങൾ ഉദരരോഗങ്ങൾ തുടങ്ങിയവ ഇവയിൽ പെടും ഇതോടൊപ്പം ചേർത്തു വായിക്കേണ്ട മറ്റൊന്നാണ് ഭക്ഷണത്തിൻറെ കുറവ് ആവശ്യത്തിന് ഭക്ഷണം കഴിക്കാതിരിക്കുക എന്നത് ഫാഷനായി ഈ കാലത്ത് പലകാരണങ്ങൾ വേണ്ടിയും ഭക്ഷണം കഴിക്കാതെ ഒഴിവാക്കുന്ന ശീലം പലരിലും കാണാം ഏറെ അപകടം വിളിച്ചു വരുത്തുന്നതാണ് ഈ ശീലവും അതോടൊപ്പം വെള്ളം കുടിക്കുന്ന കാര്യത്തിലും ശരിയായ ശീലം നാം പിന്തുടരേണ്ടതുണ്ട് ആവശ്യത്തിന് വെള്ളം എത്തിയില്ലെങ്കിൽ ഉപാപചയ പ്രവർത്തനങ്ങൾ ക്കും ശരീരത്തിൻറെ ശുദ്ധീകരണ പ്രവർത്തനങ്ങൾക്കും അടക്കം ആരോഗ്യ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും ഉപ്പ് പഞ്ചസാര കൊഴുപ്പ് തുടങ്ങിയവ അമിതമായ അളവിൽ അടങ്ങിയിട്ടുള്ള ജങ്ക് ഫുഡുകളുടെ ഉപയോഗവും നിയന്ത്രിക്കാൻ അമാന്തിക്കരുത് മടി കാണിക്കരുത്
3. ശാരീരിക ചലനവും വിശ്രമവും
സൗകര്യങ്ങൾ അധികരിച്ച് പുതിയ ജീവിത ചുറ്റുപാടിൽ ശരീരത്തിൻറെ ഇളക്കം മിക്കവരിലും വളരെ കുറവാണ് കുട്ടികളിലെ വലിയവരിൽ ഓ എന്ന വ്യത്യാസമില്ലാതെ ശാരീരിക വ്യായാമവും ചലനവും കുറവുള്ള ജീവിത സാഹചര്യത്തിലാണ് ഇന്ന് നാം ഉള്ളത് ഒഴിവു സമയം നാം എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്ന് നോക്കിയാൽ ഇതിൻറെ തോത് നമുക്ക് മനസ്സിലാവും ടിവി മൊബൈൽ ഫോൺ കമ്പ്യൂട്ടർ ഗെയിമുകൾ തുടങ്ങിയ കാര്യങ്ങൾ വ്യാപൃതരായി വീട്ടിനുള്ളിലോ അടച്ചിട്ട റൂമുകളിൽ അനങ്ങാതെ ഇരിക്കുന്ന ചുറ്റുപാടാണ് പലയിടത്തും കാണാറുള്ളത് ഇവ നിരവധി അസുഖങ്ങൾക്ക് കാരണമായേക്കാം അതുകൊണ്ട് ശരീരത്തിന് അനുസരിച്ചുള്ള വ്യായാമമുറകളും കളികളിൽ ഏർപ്പെടും ജോലി ആവശ്യാർത്ഥം മറ്റെന്തെങ്കിലും പേരിലോ ശരീരം ഇളക്കി നടക്കുന്ന ശീലം ഉണ്ടാവും അത്യാവശ്യമാണ് ഇത്തരം ചലനങ്ങൾ മനുഷ്യശരീരത്തിലെ താപനില വർദ്ധിപ്പിക്കുകയും പല പ്രവർത്തനങ്ങളെയും ത്വരിതപ്പെടുത്തുവാൻ ഇവ സഹായിക്കുകയും ചെയ്യുന്നു കൂടാതെ വിവിധതരത്തിലുള്ള മാലിന്യങ്ങളെ അലിയിച്ചു കളയും പുറന്തള്ളാനും ഇത്തരം കൂടിയ താപനില ശരീരത്തിലെ സഹായിക്കുന്നുണ്ട് ഇതിൻറെ മറുവശമാണ് വിശ്രമം. ആവശ്യമായ വിശ്രമം എന്നുള്ളത് ഒരു ചലനത്തിന് വിശ്രമം എപ്പോഴും ആവശ്യമാണ് അമിതമായ കായികാധ്വാനം വും ശാരീരിക ചലനങ്ങളും മനുഷ്യനെ ക്ഷീണത്തിൽ ആകും ശരിയായ ശാരീരിക പ്രവർത്തനത്തിന് സന്തുലിതമായ ചലനവും അതിനാവശ്യമായ വിശ്രമമാണ് ആവശ്യം അല്ലാത്തപക്ഷം ആരോഗ്യം രോഗം പെട്ടെന്ന് പിടിപെടുന്നത് ആയുസ്സ് കുറയുന്നതിനും കാരണമായേക്കാം
4.മാനസിക ചലനവും വിശ്രമവും തിരക്കുപിടിച്ച ഇന്നത്തെ ജീവിത സാഹചര്യത്തിൽ മനസ്സ് തുറന്നു സംസാരിക്കാൻ പോലും ആരെയും കിട്ടാത്ത ഒരു സാഹചര്യമാണ് നിലവിലുള്ളത് ഇത് ചെറിയ രൂപത്തിൽ തുടങ്ങി പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട് ഉണ്ട് നയിക്കാറുണ്ട് ഇന്ന് അതിവേഗം വളരുന്ന ഒരു ആരോഗ്യ മേഖലയാണ് മാനസികാരോഗ്യത്തിന് ഏത് ശരിയായ രീതിയിൽ ആവശ്യമായ അളവിലുള്ള വിചാര വികാരങ്ങളുടെ പ്രകടനം മനുഷ്യനെ അത്യാവശ്യമാണ് എന്നാൽ അതിനനുസരിച്ച് തന്നെ മനുഷ്യമനസ്സിന് സ്വസ്ഥതയും സമാധാനവും കൂടി ആവശ്യമുണ്ട് ശരിയായ രീതിയിൽ വികാരപ്രകടനങ്ങൾ സാധ്യമാവാത്ത ഒരാളെ ആലോചിച്ചുനോക്കൂ ജീവിതത്തിൽ ഒരു അർത്ഥവും ആന കണ്ടെത്താൻ കഴിഞ്ഞു എന്ന് വരില്ല ചിരിക്കേണ്ട സമയത്ത് ചിരിക്കാനും തമാശയുടെ കാര്യത്തിൽ ഇടപെടുവാനും ആവശ്യമായ വികാരങ്ങളെ ആവശ്യമായ സമയത്ത് പ്രകടിപ്പിക്കുവാനും കഴിയണം നമ്മുടെ വിചാരങ്ങളും ചിന്തകളും അതിനനുസരിച്ച് ചലനാത്മകം ആയിരിക്കണം എന്നാൽ എപ്പോഴും വികാരത്തിന് അടിമപ്പെട്ടു ചിന്താവിഷ്ടനായ പിരിമുറുക്കത്തെ കഴിയേണ്ടി വരിക എന്നത് എത്ര ബുദ്ധിമുട്ടാണ് എന്ന് അറിയുമോ ശരീരത്തിന് ലഭിക്കുന്നത് പോലെതന്നെ മനസ്സിനും വിശ്രമം ആവശ്യമാണ് അല്ലാത്തപക്ഷം ഇന്നു കാണുന്നതുപോലെ നിരവധി ശാരീരിക അസുഖങ്ങൾ മാനസിക ബുദ്ധിമുട്ടിൽ നിന്ന് ഉൽഭവിച്ച് വരാം അറിവില്ലായ്മകൊണ്ട് ശ്രദ്ധക്ക് ഉണ്ടോ ഇപ്പോഴും നമ്മുടെ നാടുകളിൽ മാനസിക അസ്വസ്ഥതകൾക്ക് പരിഹാരം കാണാൻ പലരും ശ്രമിക്കാറില്ല ഇത് ഈ അവസ്ഥ ഗുരുതരം ആക്കി വിഷാദം പോലെയുള്ള രോഗങ്ങളിലേക്കും പലപ്പോഴും അതിരുകടന്ന ആത്മഹത്യാ പ്രവണതയിലേക്ക് വരെ കൊണ്ട് ചെന്ന് എത്തിക്കാറുണ്ട് ശരീരത്തിന് നാം എങ്ങനെയെല്ലാം ചികിത്സ കൊടുക്കുന്നുവോ അതുപോലെ മനസ്സിനും ആവശ്യമായ സമയങ്ങളിൽ ചികിത്സ കൊടുക്കേണ്ടത് അത്യാവശ്യമാണ് ചെറിയ കാര്യങ്ങളിൽ തന്നെ ഇവയെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധിവരെ ശരിയായ മാനസികാവസ്ഥ നിലനിർത്താൻ കഴിയും പിരിമുറുക്കം ടെൻഷൻ ഓ നമുക്ക് തമ്മിൽ ബാധിക്കുമ്പോൾ സ്വന്തം കൂട്ടുകാരോടൊപ്പം പങ്കാളിയോട് വേണ്ടപ്പെട്ട മറ്റാരോടെങ്കിലും തുറന്ന് സംസാരിക്കുകയും മനസ്സിലെ ഭാരം ഇറക്കി വെക്കുകയും ചെയ്യുന്ന ഒരു ശൈലി തുടർന്നാൽ ഒരു പരിധിവരെ മനസ്സിനെ കാര്യം ശരിയായ താളത്തിൽ കൊണ്ടുനടക്കാൻ നമുക്ക് കഴിയും
5.ഉറക്കവും ഉണർവ്വും.
മാറിയ ജീവിത സാഹചര്യത്തിൽ ശരിയായ ഉറക്കിന്റെ കാര്യത്തിൽ ശ്രദ്ധ കുറഞ്ഞു വരുന്ന സമീപനമാണ് പലരിലും കാണുന്നത്. പ്രത്യേകിച്ച് ന്യൂജനറേഷൻ. എന്നാൽ ഇത് ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെ അപകടകരമാണ്. നിരവധി അസുഖങ്ങൾ ക്ഷണിച്ചുവരുത്താനും പല അസുഖങ്ങളും വഷളാകാനും ഇത് കാരണമാകും. പകൽസമയത്തെ ജോലിയിലും മറ്റു കാര്യങ്ങളിലും അലസത, ക്ഷീണം, ഏകാഗ്രതയില്ലായ്മ തുടങ്ങിയ പല കാര്യങ്ങളും ഇതുമൂലം സംഭവിക്കാം. ആരോഗ്യവാനായ ഒരാൾക്ക് അവരുടെ ശരീരപ്രവർത്തനത്തിന് അനുസരിച്ച് 6 മുതൽ 8 മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്. കൂടുതൽ അധ്വാനശീലം ഉള്ള ആളുകൾക്ക് 8 മണിക്കൂർ വരെയും എന്നാൽ അത്ര അധ്വാനമില്ലാത്ത ഇരുന്ന് മാത്രം ജോലി ചെയ്യേണ്ടി വരുന്ന ആളുകൾക്ക് ആറു മണിക്കൂറും എന്നതോതിൽ ഉറക്കം വേണം.
അമിതമായ ഭക്ഷണം, രാത്രി വൈകിയുള്ള ആഘോഷങ്ങൾ, മാനസിക പിരിമുറുക്കങ്ങൾ തുടങ്ങിയ പല കാര്യങ്ങൾ ഉറക്കക്കുറവ് ലേക്ക് നയിക്കുന്നതായി കാണാം.
ചെറിയ കുട്ടികളുടെ കാര്യത്തിൽ ഉറക്ക സമയം ഇതിലും കൂടുതലാണ് വേണ്ടത്.
ഇതോടൊപ്പം വേണ്ടതാണ് ആവശ്യത്തിനുള്ള ഉറക്കം കഴിഞ്ഞാൽ ഉണർന്നിരിക്കുക എന്നത്. കുറച്ചുപേരിലെങ്കിലും അമിതമായ ഉറക്കം ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നുണ്ട്. സന്തുലിതമായ രീതിയിൽ ഉറക്കവും ഉണർവ്വും ഉണ്ടായെങ്കിൽ മാത്രമേ ശരിയായ ജീവിതശൈലിയും അതിലൂടെ ആരോഗ്യവും നിലനിർത്താൻ കഴിയുകയുള്ളൂ.
6.വിരേചനവും നിലനിർത്തലും. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾക്ക് ശേഷം ബാക്കിയാവുന്ന മാലിന്യങ്ങൾ ആവശ്യാനുസരണം ശരീരത്തിൽനിന്ന് പുറന്ത ആരോഗ്യത്തിന് ആവശ്യമാണ്. പ്രകൃതിദത്തമായ വഴികളിലൂടെ മൂത്രം മലശോധന വിയർപ്പ് തുടങ്ങിയ രീതിയിലാണ് ഇത് നടക്കേണ്ടത് ഇവ ശരിയായ രൂപത്തിൽ അല്ലെങ്കിൽ ആരോഗ്യത്തിന് അപകടമാണെന്ന് നമുക്കെല്ലാവർക്കും അറിയാം ഇതിൽ ഏറ്റവും പ്രധാനമാണ് നിത്യ ശോധന യുടെ കാര്യം പലപ്പോഴും നാം ഇതിൽ അമാന്തം കാണിക്കുന്നത് കൊണ്ട് പിന്നീട് രോഗാവസ്ഥ വന്നതിനു ശേഷം മാത്രം ശ്രദ്ധിക്കേണ്ടി വരുമ്പോൾ ഇത്തരം കാര്യങ്ങൾക്ക് സ്ഥിരമായി മരുന്നിനെ ആശ്രയിക്കേണ്ടി വരുന്നതായി കാണാം സുഖകരമായ മലശോധനക്ക് രാത്രിയിലെ അമിത ഭക്ഷണശീലവും വെള്ളം കുടിയുടെ കുറവും മസാല വിഭവങ്ങളുടെ ആധിക്യവും അമിതമായ ഇറച്ചി വിഭവങ്ങളുടെ ഉപയോഗവും ഉറക്കക്കുറവും എല്ലാം കാരണമായേക്കാം സ്ഥലം ആയാലും മൂത്രം ആയാലും വിവേചനത്തിന് പിടിച്ചുനിർത്തുന്നത് പാടില്ലാത്തതാണ് സ്ത്രീകളിൽ പ്രത്യേകം കാണുന്ന ഒരു ശീലമാണ് മൂത്രം പിടിച്ചു നിർത്തുക എന്നത് പലപ്പോഴും മൂത്രകടച്ചിൽ മൂത്രപ്പഴുപ്പ് പോലെയുള്ള പല രോഗങ്ങൾക്കും ഇത് കാരണമായേക്കാം. അതുപോലെ മറ്റൊന്നാണ് ശരീരത്തിന് ആവശ്യമായ ഘടകങ്ങൾ പുറത്തുപോകാതെ നിലനിർത്തുക എന്നത്.ജലാംശം, ധാതുലവണങ്ങൾ, പോഷക മടകങ്ങൾ തുടങ്ങിയവ ശരീരത്തിൽ നിന്ന് അമിതമായി നഷ്ടപ്പെടുന്നത് രോഗത്തിന് കാരണമാകും. ശരീരത്തിൽ നിന്ന് പുറത്തു പോകേണ്ടത് പിടിച്ചു നിർത്തുന്നതും പിടിച്ചു നിർത്തപ്പെടേണ്ടത് പുറത്തു പോകുന്നതും അപകടകരമാണ്.
Dr OK Abdul Azeez
Kottakkal Unani Hospital
Monday, January 27, 2020
പൂച്ച കടിച്ചാൽ പേവിഷബാധ ഏൽക്കുമോ?
Dr OK Abdul Azeez
പൂച്ചയുടെ കടിയേറ്റ് ഒരാഴ്ചയ്ക്കുശേഷം പേവിഷബാധയേറ്റ് കുട്ടി മരിച്ച വാർത്ത ഏറെ വിഷമത്തോടെയാണ് നാം ഏവരും കേട്ടത്. തീർത്തും ഒഴിവാക്കാമായിരുന്ന ഒരു ദുരന്തമാണ് അറിവില്ലായ്മയുടെ പേരിൽ സംഭവിച്ചത്. 11 വയസ്സുകാരനെ പൂച്ച കടിച്ചപ്പോൾ കാര്യമായ പരിക്കുകളോ മുറിവോ ഒന്നുമില്ലാത്തതിനാൽ നിസ്സാരം ആക്കുകയും ഒരാഴ്ചയ്ക്കുശേഷം ശാരീരിക ബുദ്ധിമുട്ടുകൾ വന്നത് കണ്ടു ആശുപത്രിയിൽ കാണിച്ചതിന് ശേഷം പിന്നീടുള്ള പരിശോധനയിലാണ് പേവിഷബാധയേറ്റ വിവരമറിയുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ കടിച്ച പൂച്ച ചത്ത വിവരവും മനസ്സിലാക്കാൻ കഴിഞ്ഞു.
പേവിഷബാധ എന്ന് കേൾക്കുമ്പോൾ പട്ടിയെ മാത്രമാണ് സാധാരണ നമ്മുടെ മനസ്സുകളിലേക്ക് ഓടിയെത്തുന്നത്. 'പൂച്ച കടിച്ച് പേവിഷബാധ ഏൽകുകയോ' എന്ന് ചിന്തിക്കുന്നവർ ഇപ്പോഴും നമുക്കിടയിലുണ്ട്. പട്ടി മാത്രമല്ല പൂച്ച, ആട്, പശു, പോത്ത് തുടങ്ങിയ മൃഗങ്ങൾ വഴിയും പേവിഷബാധ ഏൽക്കാം എന്നത് ഇന്നും പലർക്കും അറിയാത്ത കാര്യമാണ്.
ഇനി നാം മനസ്സിലാക്കേണ്ട ഒരു കാര്യം പേവിഷ ബാധക്ക് കാരണമായ റാബീസ് വൈറസ് പിടിപെട്ടാൽ ദാരുണമായ മരണം സംഭവിക്കുക എന്നതല്ലാതെ ചികിത്സിച്ചു മാറ്റുക സാധ്യമല്ല. എന്നാൽ പേവിഷബാധയ്ക്കുള്ള വാക്സിൻ എടുക്കുന്നതിലൂടെ 100% ഇതിനെ ഒഴിവാക്കാവുന്നതാണ്. അതിനാൽ ഇത്തരം വളർത്തു ജന്തുക്കളുടെ കടി ഏൽക്കുന്നതും നമ്മുടെ ശരീരത്തിലുള്ള മുറിവിൽ അവർ നക്കുന്നതും ഇനിമുതൽ ഗൗരവത്തോടെ കാണേണ്ടതാണ്. ഇതിലൂടെ പേവിഷബാധ ഉണ്ടാവാനിടയുണ്ട് എന്ന് മനസ്സിലാക്കുക.
ഇത്തരം ജന്തുക്കൾ കടിച്ചാൽ മുറിവ് നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. പറയത്തക്ക മുറിവ് ഉണ്ടെങ്കിലും ഇല്ലെങ്കിലും കടിയേറ്റാൽ ഉടനെ സംശയിച്ചു നിൽക്കാതെ ഡോക്ടറെ കാണിക്കുകയും ടി ടി ആവശ്യമുള്ളവക്ക് ടി ടി എടുക്കുകയും ഉടനെതന്നെ ഫസ്റ്റ് ഡോസ് ആൻറി റാബിസ് വാക്സിൻ എന്ന കുത്തിവെപ്പ് എടുക്കുകയും ചെയ്യേണ്ടതാണ്. ഈ കുത്തിവെപ്പ് സർക്കാർ ആശുപത്രികളിൽ സൗജന്യവും എളുപ്പത്തിൽ ലഭ്യവുമാണ്. ഇത്തരം മുറിവ് തുന്നേണ്ടത് ആവശ്യം വരാറില്ല. തനിയെ ഉണങ്ങുന്നതിന് ചിലപ്പോൾ മരുന്ന് നൽകിയേക്കാം. ഒന്നാമത്തെ ഡോസ് വാക്സിൻ എടുത്തശേഷം 3, 7, 28 തുടങ്ങിയ ദിവസങ്ങളിൽ തുടർ കുത്തിവെപ്പുകളും ആവശ്യമാണ്. ഇവയൊന്നും മുടങ്ങാതെ യഥാസമയം എടുക്കേണ്ടതുണ്ട്. കടിച്ച പട്ടിയെ മാറ്റിനിർത്തി കൂട്ടിലാക്കുകയോ കെട്ടിയിടുകയോ ഒക്കെ ചെയ്യുന്നത് രോഗത്തിൻറെ ലക്ഷണങ്ങൾ അവരിൽ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും ഉണ്ടെങ്കിൽ അവ ചാവുന്നത് മനസിലാക്കാനും രോഗവ്യാപനം തടയാനും അല്ല അല്ലാത്തപക്ഷം വേണ്ടവിധത്തിൽ കൈകാര്യം ചെയ്യുവാനും സാധിക്കും. എന്നാൽ പത്ത് ദിവസം കഴിഞ്ഞു ഈ മൃഗത്തിന് യാതൊരു രോഗലക്ഷണവും കാണുന്നില്ല എങ്കിൽ ഉറപ്പ് വരുത്തിയ ശേഷം അവയെ പുറത്തു വിടുകയോ സ്വതന്ത്രമാക്കുകയോ ചെയ്യാവുന്നതാണ്.
ഓർക്കുക, കടിച്ച ഉടനെ പേവിഷബാധ ഏൽക്കണമെന്നില്ല. കുറേ കാലങ്ങൾക്കു ശേഷവും വരാം. വർഷങ്ങൾക്കുശേഷം പേവിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടാവുന്നതും അസുഖം ബാധിച്ച ആൾ മരിക്കുന്നതും ആയ ഒരുപാട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് സംശയത്തിനു കാത്തുനിൽക്കാതെ പേവിഷബാധ സംശയിക്കുന്ന അവസരങ്ങളിലെല്ലാം കുത്തിവെപ്പ് എടുത്ത് രോഗപ്രതിരോധം ഉറപ്പുവരുത്താൻ മറക്കാതിരിക്കുക. അതല്ലാതെ മറ്റൊരു പോംവഴിയും വിഷബാധയെ തടയാൻ നിലവിലില്ല എന്ന് മനസ്സിലാക്കുക.
Dr OK Abdul Azeez
Kottakkal Unani Hospital
-------------------------------------
Tuesday, January 7, 2020
കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ലേ?
Dr OK Abdul Azeez, Kottakkal Unani Hospital
കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ല എന്ന പരാതി അമ്മമാർ നിരന്തരം ഉന്നയിക്കാറുണ്ട്. പിടിവലി യും ഒച്ച വെക്കലും ഭീഷണിപ്പെടുത്തലും അടിക്കലും എല്ലാം ഇക്കാര്യത്തിൽ പല വീടുകളിലും നടക്കുന്നതാണ്. ഇതിനൊരു പരിഹാരം ലഭിക്കാൻ എന്താണ് വഴി എന്ന് അമ്മമാർ നിരന്തരം അന്വേഷിച്ചു കൊണ്ടിരിക്കുന്നു.
കുട്ടികൾ ശരിയായ ഭക്ഷണ രീതി അവലംബിക്കാൻ ആദ്യം വേണ്ടത് അമ്മമാർക്കു ബോധവൽക്കരണം ലഭിക്കുക എന്നതാണ്. കുട്ടികളുടെ ഭക്ഷണകാര്യത്തിൽ മതിയായ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യം തന്നെ. കാരണം അവരുടെ വളർച്ചയെയും ബുദ്ധിവികാസത്തെയും മാത്രമല്ല പെരുമാറ്റവും ജീവിത ശൈലികളും വരെ ഭക്ഷണശീലം സ്വാധീനിക്കുന്നുണ്ട്. ശരിയായി ഭക്ഷണം കഴിക്കുന്ന ദിവസം കുട്ടികളെ ശ്രദ്ധിച്ചുനോക്കൂ അവരുടെ വാശിയും വികൃതിയും തനിയെ കുറയുന്നതായി കാണാം. കഴിപ്പിക്കുന്നതിൽ മാത്രമല്ല ശ്രദ്ധിക്കേണ്ടത്, ഭക്ഷണം തയ്യാറാക്കുന്നതിലും ഭക്ഷണത്തിൽ വിഭവങ്ങൾ തീരുമാനിക്കുന്നതിലും കുട്ടികളുടെ കാര്യം മനസിൽ വേണം. കൊടുക്കേണ്ട സമയത്തിലും വിഭവത്തിലും കൃത്യമായ പ്ലാനിങ്ങോടെയാവണം കുട്ടികളുടെ ഭക്ഷണ കാര്യം തീരുമാനിക്കേണ്ടത്. ഓരോ കുട്ടിക്കും ഭക്ഷണത്തിലുള്ള താല്പര്യം വ്യത്യസ്തമായിരിക്കും. അതുകൊണ്ട് കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന വിഭവം, ഇഷ്ടപ്പെടുന്ന രീതി, ഇഷ്ടപ്പെടുന്ന ആകൃതി, ഇഷ്ടപ്പെടുന്ന സമയം ഇവയെല്ലാം അമ്മമാർ ശ്രദ്ധിക്കേണ്ടതാണ്. അതിനനുസരിച്ച് ഭക്ഷണം കഴിപ്പിക്കുന്ന സമയത്ത് അവരുടെ ഇഷ്ടത്തെ പരിഗണിക്കേണ്ടതാണ്.
കുട്ടികളെ ഭക്ഷണം കഴിപ്പിക്കാൻ ഇരിക്കുമ്പോൾ അമ്മമാർക്ക് പരമാവധി ക്ഷമയും മനസ്സാന്നിധ്യവും വേണം. അവരിലേക്ക് ഇറങ്ങിച്ചെന്ന് കുട്ടികളുടെ കൂടെ കുട്ടിയായി നിന്ന് അവരുടെ ഇഷ്ടം നേടിയെടുത്തു വേണം ഭക്ഷണം കഴിപ്പിക്കാൻ. കുട്ടികൾക്ക് അഞ്ചു സമയമെങ്കിലും ഭക്ഷണം നൽകണം. മൂന്ന് പ്രധാന ഭക്ഷണങ്ങളും രണ്ട് പലഹാരമോ ഇട വിഭവങ്ങളോ നൽകാം.
എന്നും ഒരേ വിഭവം തന്നെ നൽകാതെ വ്യത്യസ്ത വിഭവങ്ങളെ ഉൾക്കൊള്ളിക്കാൻ ശ്രമിക്കണം. അതുതന്നെ ആരോഗ്യത്തിന് കൂടുതൽ ഗുണകരമായ പ്രോട്ടീൻ, വൈറ്റമിൻ, ജീവകങ്ങൾ, ധാതുക്കൾ എല്ലാം ഉൾപ്പെടുന്ന ഒരു സമീകൃത രീതി സ്വീകരിക്കേണ്ടതാണ്. എല്ലാ ഭക്ഷണ വിഭവങ്ങളും പരിചയിക്കാനും ഇഷ്ടപ്പെടാനും ഇത് സഹായിക്കും.
കുട്ടികൾക്ക് കൊടുക്കേണ്ട ഭക്ഷണത്തെക്കുറിച്ച് മുൻകൂട്ടി ഒരു പ്ലാൻ തയ്യാറാക്കുക. അവർക്ക് ഇഷ്ടപ്പെടുന്ന വിഭവങ്ങൾ സെലക്ട് ചെയ്യുവാനും അവർ കഴിക്കുന്ന സമയത്തെ മുൻകൂട്ടി മനസ്സിലാക്കി ആ സമയത്ത് തന്നെ കഴിപ്പിക്കാനും ശ്രമിക്കുക. കുട്ടികളുടെ ഭക്ഷണരീതിയിൽ അച്ഛനമ്മമാർ തന്നെയാണ് മാതൃകയാകേണ്ടത്. കുടുംബാംഗങ്ങളെല്ലാം ഒരുമിച്ച് കുട്ടികളോടൊത്ത് ഭക്ഷണം കഴിക്കാൻ ഇരിക്കണം. അവർ ഇഷ്ടപ്പെടുന്ന രീതിയിൽ തമാശകളിലൂടെയും മറ്റും ഭക്ഷണം അവരറിയാതെ കഴിക്കുന്ന ശീലം മടിയുള്ള കുട്ടികളിൽ പ്രയോഗിക്കാം. ഒരിക്കലും ഭക്ഷണം കഴിക്കാത്തതിന് കുട്ടികളെ പേടിപ്പിക്കുകയോ ഭീഷണിപ്പെടുത്തുകയോ അടിക്കുകയോ ചീത്ത വിളിക്കുകയോ ഒന്നും ചെയ്യരുത്. ഒരു സമയത്ത് കഴിച്ചില്ലെങ്കിൽ കുറച്ചുസമയം കഴിഞ്ഞ് മറ്റൊരു സമയത്ത് അവർ ഇഷ്ടപ്പെടുന്ന രീതിയിലൂടെ കൊടുക്കാർ ശ്രമിക്കാം. അനുനയത്തിന്റെ രീതിയാണ് എപ്പോഴും വേണ്ടത്.
വൈകുന്നേര സമയത്തെ ബേക്കറി പലഹാരങ്ങളുടെ പകരം വീട്ടിൽ തയ്യാറാക്കുന്ന പോഷകസമൃദ്ധമായ വിഭവങ്ങൾ പരീക്ഷിക്കാം. വൈവിധ്യം എപ്പോഴും ഭക്ഷണത്തിൽ പരീക്ഷിക്കണം. കുട്ടികൾക്ക് വിവിധ ആകൃതിയിലുള്ള ഭക്ഷണങ്ങൾ അതുപോലെ വിവിധ കളറിലുള്ള ഭക്ഷണങ്ങളും നൽകാൻ മടിക്കരുത്. ഉദാഹരണത്തിന് ചപ്പാത്തി ചുടുമ്പോൾ ഇടക്കൊക്കെ ചതുരാകൃതിയിലോ ത്രികോണ ആകൃതിയിലോ പരീക്ഷിച്ചുനോക്കൂ. കുട്ടികൾ ഇഷ്ടപ്പെടുന്നത് കാണാം. പുട്ടിൽ തേങ്ങ ചേർക്കുന്നതിനു പകരം ക്യാരറ്റ് ചിരവിയതോ ബീറ്റ്റൂട്ടോ ഒക്കെ ഉപയോഗിക്കാം. കുട്ടികൾക്ക് കൊടുക്കുന്ന ഭക്ഷണം ഒരേ സമയത്തു തന്നെ എല്ലാ ദിവസവും കൊടുക്കാൻ ശ്രമിക്കുക. രാവിലെ ബാക്കിയായ ഭക്ഷണവിഭവങ്ങൾ അടുത്ത സമയത്തേക്കു നൽകുന്ന പതിവ് ഉണ്ടാവരുത്. പ്രധാന ഭക്ഷണങ്ങളുടെ കൂടെ പച്ചക്കറി സലാഡുകളും പഴങ്ങളുമൊക്കെ ഉൾപ്പെടുത്താൻ ശ്രമിക്കുന്നത് നല്ലതാണ്. ഇത് സമീകൃതാഹാരം നിലനിർത്താൻ സഹായിക്കും.
Dr OK Abdul Azeez
Kottakkal Unani Hospital
8590113344
------------------------------
Monday, November 18, 2019
സർപ്പഗന്ധിയും സൈഡ്എഫക്ടുകളും; ചില തെറ്റിദ്ധരിപ്പിക്കലുകളുടെ യാഥാർത്ഥ്യങ്ങൾ
.......... ........... ................. ...............
"സർപ്പഗന്ധി എന്ന ചെടിയെക്കുറിച്ച് കേട്ടിട്ടുണ്ടാകും. അതിൽ നിന്ന് വേർതിരിച്ചെടുത്ത ആൽക്കലോയിഡ് ഹൈപ്പർടെൻഷൻ ചികിൽസിക്കാനായി ഉപയോഗിച്ചിരുന്നതാണ്. ആയുർവേദത്തിലും മോഡേൺ മെഡിസിനിലും. മോഡേൺ മെഡിസിനിൽ സാധാരണ ചെയ്യുന്നത് പോലെ പഠനങ്ങൾ നടന്നു. അപ്പോഴാണ് ഒരു കാര്യം മനസിലായത്. ഗുരുതരമായ ഒരു പാർശ്വഫലം അതിനുണ്ട്. വിഷാദം പോലെയുള്ള രോഗങ്ങൾ ഉണ്ടാക്കാനിടയുള്ളതാണ് പ്രസ്തുത മരുന്ന്. അക്കാരണം കൊണ്ടും കൂടുതൽ മികച്ച മരുന്നുകൾ വികസിപ്പിച്ചെടുത്തതുകൊണ്ടും രക്തസമ്മർദ്ദത്തിനുള്ള മരുന്നെന്ന നിലയിൽ അതിന്റെ സേവനം ആധുനിക വൈദ്യശാസ്ത്രം അവസാനിപ്പിച്ചു. ഇപ്പോഴും " സൈഡ് എഫക്റ്റില്ലാത്ത " മരുന്നായി ഇതര ശാസ്ത്രങ്ങളിൽ അത് തുടരുന്നു. ശരിയല്ലെങ്കിൽ അവർ പറയട്ടെ.."..
കണ്ടില്ലേ, മോഡേൺ മെഡിസിൻ അല്ലാത്ത സിസ്റ്റത്തിൽ 'മ്യാരകമായ സൈഡ് ഇഫക്റ്റുകൾ ഉള്ള' മരുന്നുകളുടെ ഉപയോഗം നിർബാധം തുടരുന്നു എന്ന് കാണിക്കാൻ ഒരു മോഡേൺ ഡോക്ടർ ഉദാഹരിച്ചത്.
ഞാൻ ഒരു യുനാനി ഡോക്ടർ. എനിക്ക് പറയാനുള്ളത്
താങ്കൾ ultra modern ഉം സൂപ്പർ ഡോക്ടറും ആവാൻ ശ്രമിക്കുന്നതിനു മുമ്പ് ആദ്യം ആൾട്ടർനേറ്റ് സിസ്റ്റത്തെ കുറിച്ച് ബ്രൈനിൽ സ്ട്രക്ചർ ചെയ്തു വെച്ച ആ cognitive മാപ് ഒന്ന് restructure ചെയ്യുന്നത് നന്നാവും എന്നാണ്. അല്ലെങ്കിൽ ഇൗ "സോഷ്യൽ ആൻഡ് പ്രിവന്റീവ് മെഡിസിൻ എന്ന ഒരു ശാഖ തന്നെ ഞങ്ങൾക്കുണ്ടല്ലോ"എന്ന് പറയുമ്പോൾ"അതിൽ ഞങ്ങൾക്ക് പിജി ഉണ്ട് എന്ന് മറ്റു സിസ്റ്റത്തിന്റെ ആളുകൾ പറഞ്ഞാൽ ആളുകൾ ചിരിക്കും.
ഇൗ സർപ്പഗന്ധി വിഷയം മുമ്പൊരിക്കൽ താങ്കൾ ഒരു വാട്സ്ആപ് ഗ്രൂപ്പിൽ അവതരിപ്പിച്ചതും എന്ന് സുഹൃത്ത് dr Abdul Vahab കാര്യം വിശദീകരിച്ചതും ഓർക്കുന്നു. താങ്കൾ ശ്രദ്ധിച്ചു കാണില്ല.
..."സർപ്പഗന്ധി എന്ന ചെടിയെക്കുറിച്ച് കേട്ടിട്ടുണ്ടാകും. അതിൽ നിന്ന് വേർതിരിച്ചെടുത്ത ആൽക്കലോയിഡ് ഹൈപ്പർടെൻഷൻ ചികിൽസിക്കാനായി ഉപയോഗിച്ചിരുന്നതാണ്. ആയുർവേദത്തിലും മോഡേൺ മെഡിസിനിലും.."..
ഇവിടെ ഡോക്ടർ ഇനിയും ശ്രദ്ധിക്കാത്ത കാര്യമുണ്ട്. മോഡേൺ മെഡിസിൻ ഉപയോഗിക്കുന്നത് സർപ്പഗന്ധി യിൽ നിന്ന് 1930 കളിൽ യുനാനി ഗവേഷകൻ വേർതിരിച്ച് എടുത്ത ajmaline, ajmalicine ( ഇൗ പേരുകൾ യുനാനി ഭിഷഗ്വരനും യുനാനി ഗവേഷണ സംരംഭങ്ങളുടെ പിതാവും സ്വാതന്ത്ര്യ സമര നായകനും indian national congress നേതാവുമായിരുന്ന ഹകീം അജ്മൽ ഖാൻ നോട് ചേർത്തി നൽകപ്പെട്ടത്) അടക്കം വിവിധങ്ങളായ ആൽകലോയിടുകളിൽ ഒന്നായ reserpine എന്ന ഒരു ആൽക ലോയിഡാണെങ്കിൽ ഞങ്ങൾ ഉപയോഗിക്കുന്നത് സർപ്പഗന്ധി അല്ലെങ്കിൽ അസ്റോൾ എന്ന് പറയുന്ന, ഇത് വരെ കണ്ടുപിടിച്ചതും ഇനിയും കണ്ട് പിടിക്കാത്തതുമായ നിരവധി ഘടകങ്ങൾ അടങ്ങിയ സംയുക്തമാണ്. അതുകൊണ്ട്:
1. Reserpine നു ഉണ്ടാകുന്ന ദോഷഫലങ്ങൾ അതേ പോലെ ഇൗ plant ന്റെ medicinal part (വേര്, കാണ്ഡം etc) ൽ കാണണമെന്നില്ല. വടിയുമെടുത്ത് വരണ്ട, medicinal plant നെ കുറിച്ചുള്ള പഠനങ്ങളിൽ കാണുന്ന ഒരു പ്രകൃതി സത്യമാണത്.
2. എന്നാൽ ഇൗ മെഡിസിനൽ പാർട്ടിന്റെ dosage മനസ്സിലാക്കി ദോഷഫലങ്ങൾ പഠിച്ച് അതിന്റെ തീവ്രത കുറക്കുകയോ നിർവീര്യമാക്കുകയോ ചെയ്യാൻ മറ്റു മരുന്നുകൾ ചേർന്ന combination ആയി നിഷ്കർഷിക്കപ്പെട്ട dosage പ്രകാരമാണ് സർപഗന്ധ യുനാനിയിൽ ഉപയോഗിക്കുന്നത്. അങ്ങിനെതന്നെ ആയിരിക്കും ആയുർവേദത്തിലും. അല്ലാതെ ഡോക്ടർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന പോലെ serpantina plant ഓ അതിലെ reserpine എന്ന അൽകലോയിഡോ എടുത്ത് രണ്ടു ടീസ്പൂൺ വീതം നാല് നേരം രോഗിക്ക് കൊടുക്കുകയല്ല ചെയ്യുന്നത്.
നേരത്തെ പറഞ്ഞ സർപഗന്ധയുടെ തന്നെ ajmalicine എന്ന alkaloid ഇപ്പോഴും ഹൈപ്പർടെൻഷൻ നു മോഡേൺ മെഡിസിനിൽ ഉപയോഗിക്കുന്നുണ്ട് എന്നാണ് എന്റെ അറിവ്.
Vomiting, nausea, gastric irritation, drowsiness തുടങ്ങിയവ സർപ്പഗന്ധക്ക് ഉണ്ടായേക്കാവുന്ന പാർശ്വഫലങ്ങളാണ്. അവയെ ലഘൂ കരിക്കാനോ ഒഴിവാക്കാനോ വേണ്ടി കൂടിയാണ് ഇത്തരം മരുന്നുകൾ വിവിധ മരുന്നുകളുടെ സംയുക്തങ്ങളാക്കി ഉപയോഗിക്കുന്നത്.
മാത്രമല്ല ഇൗ medicinal plants ഒക്കെ ഇന്ത്യയിൽ standardise ചെയ്ത് central council for research in unani medicine & central council for research in ayirvedic എന്നിവക്ക് കീഴിൽ പ്രസിദ്ധീകരിച്ചു വെച്ചതാണ്. അതിൽ, ഉണ്ടായേക്കാവുന്ന sideeffects ഉം കൃത്യമായ ഡോസേജ് ഉം എല്ലാം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അത് പ്രകാരം മാത്രമേ ഇന്ന് ആയുർവേദ, യുനാനി ലേബലിൽ നിയമപ്രകാരം മരുന്ന് നിർമിക്കാൻ സാധിക്കൂ.
ഇനി യുനാനിയിൽ ഒരു സിംഗിൾ drug നെ കുറിച്ച് പഠിക്കുന്ന പാറ്റേൺ ഒന്ന് കാണാം.
Nomenclature:
Mahiyath (habitat):
Mizaj (temperament):
Nafekhas(chief function)
Afal(functions/indications):
Muzir(contraindications):
Muslih(corrective):
Badal(possible substitutes)
Murakkabath (major compound drugs):
Miqdar(dosage):
ഇൗ തരത്തിലാണ് ug ക്ലാസിൽ രണ്ടാം വർഷം മുതൽ പഠിപ്പിച്ചു വരുന്നത്. പുതിയ കണ്ടെത്തലുകൾക്കനുസരിച്ച് ഇൗ മേഖല മാറ്റങ്ങൾക്ക് വിധേയമാവുകയും ചെയ്യും. Pg ലെവലിൽ കൂടുതൽ ഗഹനമായ പഠനങ്ങളും നടക്കും. ഇതൊക്കെ തന്നെയാണ് ആയുർവേദത്തിലും ഉള്ളത്.
ചുരുക്കി പറഞ്ഞാൽ ഓരോ compound drug ലും ഉപയോഗിക്കുന്ന ഓരോ single drug ഉം ഇൗ രൂപത്തിൽ indications ഉം contraindications ഉം dosage ഉം ആവശ്യമായതിന് detoxification ഉം sideeffect നിർവീര്യമാക്കാനോ കുറക്കാനോ ഉള്ള corrective ഉം എല്ലാം പഠിച്ച ശേഷമാണ് അത് ഉപയോഗിച്ചുള്ള മരുന്നുകൾ രോഗിക്ക് നൽകുന്നത് എന്ന് സാരം.
മോഡേൺ മെഡിസിൻ എന്നാൽ എല്ലാത്തിനെയും കണ്ണടച്ച് തള്ളുക എന്നതല്ല, എനിക്ക് പരിചയമുള്ള മോഡേൺ മെഡിസിൻ ഡോക്ടർമാർ പറയാറുള്ളത് എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തി വൈദ്യ ലോകം വികസിപ്പിക്കുവാൻ കൂടെ നിൽക്കുക എന്നതാണ്.
Nb: ഹിജാമയെ കുറിച്ചുള്ള പഠനങ്ങൾ വിശ്വസിക്കാൻ കൊള്ളില്ലെങ്കിലും ആ 'acupanctur ഗുണകരമാണ്' എന്ന് medicine textbook ൽ കയറിക്കൂടിയത് എങ്ങിനെയെങ്കിലും മറക്കാൻ ശ്രമിക്കണം.
(ഇതെല്ലാം കൂടി ഒരു കമന്റായി ഇടാൻ കഴിയില്ല എന്ന് കൂടി ഓർക്കണം പ്ലീസ്.)
>>പിന്നെ ഈ ആയുഷ് ഡോക്ടർമാർ ഇത്തരം നിരന്തരമായി വരുന്ന തെറ്റിദ്ധാരണ പരത്തലിനെതിരെ ഒരു കൂട്ടായ സമീപനം നീതിയുക്തമായും സത്യസന്ധമായും സ്വീകരിക്കണം എന്നാണ് എന്റെ ഒരിത്...