Collegpadi, Opp.Nandilath, Edarikode NH,Kottakkal,Kerala,India- 676503 Ph:8590113344

Collegpadi, Opp.Nandilath, Edarikode NH,Kottakkal,Kerala,India- 676503 Ph:8590113344
COLLEGEPADI,EDARIKODE NH,KOTTAKKAL, MALAPPURAM, KERALA, INDIA.PH:08590113344,09747962823

Monday, November 18, 2019

സർപ്പഗന്ധിയും സൈഡ്എഫക്ടുകളും; ചില തെറ്റിദ്ധരിപ്പിക്കലുകളുടെ യാഥാർത്ഥ്യങ്ങൾ

പൊന്നു ഡോക്ടറേ ഇനിയും ഇങ്ങിനെ തെറ്റിദ്ധരിപ്പിക്കരുത്.
.......... ........... ................. ...............
"സർപ്പഗന്ധി എന്ന ചെടിയെക്കുറിച്ച് കേട്ടിട്ടുണ്ടാകും. അതിൽ നിന്ന് വേർതിരിച്ചെടുത്ത ആൽക്കലോയിഡ് ഹൈപ്പർടെൻഷൻ ചികിൽസിക്കാനായി ഉപയോഗിച്ചിരുന്നതാണ്. ആയുർവേദത്തിലും മോഡേൺ മെഡിസിനിലും. മോഡേൺ മെഡിസിനിൽ സാധാരണ ചെയ്യുന്നത് പോലെ പഠനങ്ങൾ നടന്നു. അപ്പോഴാണ് ഒരു കാര്യം മനസിലായത്. ഗുരുതരമായ ഒരു പാർശ്വഫലം അതിനുണ്ട്. വിഷാദം പോലെയുള്ള രോഗങ്ങൾ ഉണ്ടാക്കാനിടയുള്ളതാണ് പ്രസ്തുത മരുന്ന്. അക്കാരണം കൊണ്ടും കൂടുതൽ മികച്ച മരുന്നുകൾ വികസിപ്പിച്ചെടുത്തതുകൊണ്ടും രക്തസമ്മർദ്ദത്തിനുള്ള മരുന്നെന്ന നിലയിൽ അതിന്റെ സേവനം ആധുനിക വൈദ്യശാസ്ത്രം അവസാനിപ്പിച്ചു. ഇപ്പോഴും " സൈഡ് എഫക്റ്റില്ലാത്ത " മരുന്നായി ഇതര ശാസ്ത്രങ്ങളിൽ അത് തുടരുന്നു. ശരിയല്ലെങ്കിൽ അവർ പറയട്ടെ..".. 

കണ്ടില്ലേ, മോഡേൺ മെഡിസിൻ അല്ലാത്ത സിസ്റ്റത്തിൽ  'മ്യാരകമായ സൈഡ് ഇഫക്റ്റുകൾ ഉള്ള' മരുന്നുകളുടെ ഉപയോഗം നിർബാധം തുടരുന്നു എന്ന് കാണിക്കാൻ ഒരു  മോഡേൺ ഡോക്ടർ ഉദാഹരിച്ചത്.

ഞാൻ ഒരു യുനാനി ഡോക്ടർ. എനിക്ക് പറയാനുള്ളത്
താങ്കൾ ultra modern ഉം സൂപ്പർ ഡോക്ടറും ആവാൻ ശ്രമിക്കുന്നതിനു മുമ്പ് ആദ്യം ആൾട്ടർനേറ്റ് സിസ്റ്റത്തെ കുറിച്ച് ബ്രൈനിൽ സ്ട്രക്ചർ ചെയ്തു വെച്ച ആ cognitive മാപ് ഒന്ന് restructure ചെയ്യുന്നത് നന്നാവും എന്നാണ്. അല്ലെങ്കിൽ ഇൗ "സോഷ്യൽ ആൻഡ് പ്രിവന്റീവ് മെഡിസിൻ എന്ന ഒരു ശാഖ തന്നെ ഞങ്ങൾക്കുണ്ടല്ലോ"എന്ന് പറയുമ്പോൾ"അതിൽ ഞങ്ങൾക്ക് പിജി ഉണ്ട് എന്ന് മറ്റു സിസ്റ്റത്തിന്റെ ആളുകൾ പറഞ്ഞാൽ ആളുകൾ ചിരിക്കും. 

ഇൗ സർപ്പഗന്ധി വിഷയം മുമ്പൊരിക്കൽ താങ്കൾ ഒരു വാട്സ്ആപ് ഗ്രൂപ്പിൽ അവതരിപ്പിച്ചതും എന്ന് സുഹൃത്ത് dr Abdul Vahab കാര്യം വിശദീകരിച്ചതും ഓർക്കുന്നു. താങ്കൾ ശ്രദ്ധിച്ചു കാണില്ല.

..."സർപ്പഗന്ധി എന്ന ചെടിയെക്കുറിച്ച് കേട്ടിട്ടുണ്ടാകും. അതിൽ നിന്ന് വേർതിരിച്ചെടുത്ത ആൽക്കലോയിഡ് ഹൈപ്പർടെൻഷൻ ചികിൽസിക്കാനായി ഉപയോഗിച്ചിരുന്നതാണ്. ആയുർവേദത്തിലും മോഡേൺ മെഡിസിനിലും.."..

ഇവിടെ ഡോക്ടർ ഇനിയും ശ്രദ്ധിക്കാത്ത കാര്യമുണ്ട്. മോഡേൺ മെഡിസിൻ ഉപയോഗിക്കുന്നത് സർപ്പഗന്ധി യിൽ നിന്ന് 1930 കളിൽ യുനാനി ഗവേഷകൻ  വേർതിരിച്ച് എടുത്ത ajmaline, ajmalicine ( ഇൗ പേരുകൾ യുനാനി ഭിഷഗ്വരനും യുനാനി ഗവേഷണ സംരംഭങ്ങളുടെ പിതാവും സ്വാതന്ത്ര്യ സമര നായകനും indian national congress നേതാവുമായിരുന്ന ഹകീം അജ്മൽ ഖാൻ നോട് ചേർത്തി നൽകപ്പെട്ടത്) അടക്കം വിവിധങ്ങളായ ആൽകലോയിടുകളിൽ ഒന്നായ reserpine എന്ന ഒരു ആൽക ലോയിഡാണെങ്കിൽ ഞങ്ങൾ ഉപയോഗിക്കുന്നത് സർപ്പഗന്ധി അല്ലെങ്കിൽ അസ്റോൾ എന്ന് പറയുന്ന, ഇത് വരെ കണ്ടുപിടിച്ചതും ഇനിയും കണ്ട് പിടിക്കാത്തതുമായ നിരവധി ഘടകങ്ങൾ അടങ്ങിയ സംയുക്തമാണ്.  അതുകൊണ്ട്:
1. Reserpine നു ഉണ്ടാകുന്ന ദോഷഫലങ്ങൾ അതേ പോലെ ഇൗ plant ന്റെ medicinal part (വേര്, കാണ്ഡം etc) ൽ കാണണമെന്നില്ല. വടിയുമെടുത്ത് വരണ്ട, medicinal plant നെ കുറിച്ചുള്ള പഠനങ്ങളിൽ കാണുന്ന ഒരു പ്രകൃതി സത്യമാണത്.
2. എന്നാൽ ഇൗ മെഡിസിനൽ പാർട്ടിന്റെ dosage മനസ്സിലാക്കി ദോഷഫലങ്ങൾ പഠിച്ച് അതിന്റെ  തീവ്രത കുറക്കുകയോ നിർവീര്യമാക്കുകയോ ചെയ്യാൻ മറ്റു മരുന്നുകൾ ചേർന്ന combination ആയി നിഷ്കർഷിക്കപ്പെട്ട dosage പ്രകാരമാണ് സർപഗന്ധ യുനാനിയിൽ ഉപയോഗിക്കുന്നത്.  അങ്ങിനെതന്നെ ആയിരിക്കും ആയുർവേദത്തിലും. അല്ലാതെ ഡോക്ടർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന പോലെ serpantina plant ഓ അതിലെ reserpine എന്ന അൽകലോയിഡോ എടുത്ത് രണ്ടു ടീസ്പൂൺ വീതം നാല് നേരം രോഗിക്ക് കൊടുക്കുകയല്ല ചെയ്യുന്നത്.
നേരത്തെ പറഞ്ഞ സർപഗന്ധയുടെ തന്നെ ajmalicine എന്ന alkaloid ഇപ്പോഴും ഹൈപ്പർടെൻഷൻ നു മോഡേൺ മെഡിസിനിൽ ഉപയോഗിക്കുന്നുണ്ട് എന്നാണ് എന്റെ അറിവ്.

Vomiting, nausea, gastric irritation, drowsiness  തുടങ്ങിയവ സർപ്പഗന്ധക്ക് ഉണ്ടായേക്കാവുന്ന പാർശ്വഫലങ്ങളാണ്.  അവയെ ലഘൂ കരിക്കാനോ ഒഴിവാക്കാനോ വേണ്ടി കൂടിയാണ് ഇത്തരം മരുന്നുകൾ വിവിധ മരുന്നുകളുടെ സംയുക്തങ്ങളാക്കി ഉപയോഗിക്കുന്നത്.
മാത്രമല്ല ഇൗ medicinal plants ഒക്കെ  ഇന്ത്യയിൽ standardise ചെയ്ത് central council for research in unani medicine & central council for research in ayirvedic   എന്നിവക്ക് കീഴിൽ പ്രസിദ്ധീകരിച്ചു വെച്ചതാണ്.  അതിൽ, ഉണ്ടായേക്കാവുന്ന sideeffects ഉം കൃത്യമായ ഡോസേജ് ഉം എല്ലാം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അത് പ്രകാരം മാത്രമേ ഇന്ന് ആയുർവേദ, യുനാനി ലേബലിൽ നിയമപ്രകാരം മരുന്ന് നിർമിക്കാൻ സാധിക്കൂ. 

ഇനി യുനാനിയിൽ ഒരു സിംഗിൾ drug നെ കുറിച്ച് പഠിക്കുന്ന പാറ്റേൺ ഒന്ന് കാണാം.

Nomenclature:
Mahiyath (habitat):
Mizaj (temperament):
Nafekhas(chief function)
Afal(functions/indications):
Muzir(contraindications):
Muslih(corrective):
Badal(possible substitutes)
Murakkabath (major compound drugs):
Miqdar(dosage):

ഇൗ തരത്തിലാണ് ug ക്ലാസിൽ രണ്ടാം വർഷം മുതൽ  പഠിപ്പിച്ചു വരുന്നത്. പുതിയ കണ്ടെത്തലുകൾക്കനുസരിച്ച് ഇൗ മേഖല മാറ്റങ്ങൾക്ക് വിധേയമാവുകയും ചെയ്യും. Pg ലെവലിൽ കൂടുതൽ ഗഹനമായ പഠനങ്ങളും നടക്കും. ഇതൊക്കെ തന്നെയാണ് ആയുർവേദത്തിലും ഉള്ളത്.

ചുരുക്കി പറഞ്ഞാൽ ഓരോ compound drug ലും ഉപയോഗിക്കുന്ന ഓരോ single drug ഉം ഇൗ രൂപത്തിൽ indications ഉം contraindications ഉം dosage ഉം ആവശ്യമായതിന് detoxification ഉം sideeffect നിർവീര്യമാക്കാനോ കുറക്കാനോ ഉള്ള corrective ഉം എല്ലാം പഠിച്ച ശേഷമാണ് അത് ഉപയോഗിച്ചുള്ള മരുന്നുകൾ രോഗിക്ക് നൽകുന്നത് എന്ന് സാരം.

മോഡേൺ മെഡിസിൻ എന്നാൽ  എല്ലാത്തിനെയും കണ്ണടച്ച് തള്ളുക എന്നതല്ല, എനിക്ക് പരിചയമുള്ള മോഡേൺ മെഡിസിൻ ഡോക്ടർമാർ പറയാറുള്ളത് എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തി വൈദ്യ ലോകം വികസിപ്പിക്കുവാൻ കൂടെ നിൽക്കുക എന്നതാണ്.

Nb: ഹിജാമയെ കുറിച്ചുള്ള പഠനങ്ങൾ വിശ്വസിക്കാൻ കൊള്ളില്ലെങ്കിലും ആ 'acupanctur ഗുണകരമാണ്' എന്ന് medicine textbook ൽ കയറിക്കൂടിയത് എങ്ങിനെയെങ്കിലും മറക്കാൻ ശ്രമിക്കണം.

(ഇതെല്ലാം കൂടി ഒരു കമന്റായി ഇടാൻ കഴിയില്ല എന്ന് കൂടി ഓർക്കണം പ്ലീസ്.)

>>പിന്നെ ഈ ആയുഷ് ഡോക്ടർമാർ ഇത്തരം നിരന്തരമായി വരുന്ന തെറ്റിദ്ധാരണ പരത്തലിനെതിരെ ഒരു കൂട്ടായ സമീപനം നീതിയുക്തമായും സത്യസന്ധമായും സ്വീകരിക്കണം എന്നാണ് എന്റെ ഒരിത്...

Sunday, July 21, 2019

Kottakkal unani hospital and hijama


For more please call: 8590113344

Kottakkal Unani Hospital 
Collegepadi, NH Edarikode 
Kottakkal 
Helpline/WhatsApp:9747962823


Thursday, July 11, 2019

മഴക്കാലമാണ്, തീറ്റയും കുടിയും ജാഗ്രതയോടെ വേണം!

മഴക്കാലമാണ്, തീറ്റയും കുടിയും ജാഗ്രതയോടെ വേണം! Dr OK Abdul Azeez
മഴക്കാലമായതോടെ നിരവധി അസുഖങ്ങളാണ് നമ്മുടെ ആരോഗ്യത്തെ തകര്‍ക്കാന്‍ കാത്തു കിടക്കുന്നത്. പകര്‍ച്ചവ്യാധികളും അല്ലാത്തതുമായ ഇത്തരം അസുഖങ്ങള്‍ക്ക് കീഴടങ്ങാതിരിക്കാന്‍ നാം ജാഗ്രത പുലര്‍ത്തിയേ മതിയാവൂ. ഭക്ഷണവും വെള്ളവും വഴി എത്തിച്ചേരാന്‍ ഇടയുള്ള പ്രധാന രോഗങ്ങളാണ് മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ്, ഭക്ഷ്യ വിഷബാധ, വയറിളക്കം തുടങ്ങിയവ.
ഭക്ഷണവും വെള്ളവും വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തുക.
കുടിവെള്ള സ്രോതസ്സ് മലിനമാകാതെ സൂക്ഷിക്കുക. ചെറിയ തോട്, കൈവഴികള്‍, കെട്ടിനില്‍ക്കുന്ന വെള്ളം ഇവയൊന്നും ശുദ്ധജലവുമായി കലരാതെ ശ്രദ്ധിക്കുക. മഴയുള്ള സമയത്ത് മാലിന്യക്കുഴികളും മറ്റും നിറഞ്ഞ് പൊങ്ങാന്‍ വഴിയുണ്ട്. ഇവയൊന്നും കിണറുമായോ മറ്റോ കൂടിച്ചേരാതെ നോക്കണം.
സെപ്റ്റിക് ടാങ്കും കിണറും അടുത്ത് നില്‍ക്കുന്നവര്‍ ആവശ്യം തോന്നിയാൽ വെള്ളം പരിശോധിച്ച് അണുക്കളുടെ സാന്നിധ്യമില്ല എന്ന് ഉറപ്പ് വരുത്താൻ മടിക്കരുത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് മാത്രം വെള്ളം കുടിക്കുക. തട്ടുകടകള്‍, കൂള്‍ബാറുകള്‍ മറ്റു സംശയമുള്ള സാഹചര്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വെള്ളവും മറ്റു പാനീയങ്ങളും കുടിക്കാതിരിക്കുക.
ഹോട്ടല്‍ ഭക്ഷണം കഴിവതും ഒഴിവാക്കുക. നിരവധി ഭക്ഷ്യവിഷബാധ ഇതു മൂലം കാണപ്പെടുന്നുണ്ട്. അത്യാവശ്യ സമയത്ത് വിശ്വാസ്യത ഉറപ്പ് വരുത്തി മാത്രം മതി ഹോട്ടല്‍ ഭക്ഷണം.
വീട്ടിലെ അടുക്കള എപ്പോഴും വൃത്തിയും മാലിന്യ സാഹചര്യങ്ങളില്‍ നിന്ന് അകന്നും ഇരിക്കണം.
ഭക്ഷ്യവസ്തുക്കള്‍ പൂര്‍ണ്ണമായും അടച്ചുസൂക്ഷിക്കുക.
ഈച്ച, കൊതുക് തുടങ്ങിയവ ഭക്ഷ്യവസ്തുക്കളില്‍ ഇരിക്കാനിട വരാതെ സൂക്ഷിക്കണം.
പൊതുവായി ഇഞ്ചി, കുരുമുളക്, മല്ലി ഇവ തിളപ്പിച്ച വെള്ളം ധാരാളം കുടിക്കുക.Dr OK Abdul Azeez Kottakkal 

Friday, March 22, 2019

ഉഷ്ണ കാലത്ത് ശരീരം സംരക്ഷിക്കാൻ ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കാം

ഉഷ്ണ കാലത്ത് ശരീരം സംരക്ഷിക്കാൻ ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കാം. DrOK Abdul Azeez BUMS,PGDC


ഹൗ! എന്തൊരു ചൂട്.
സമ്മര്‍ ഇങ്ങടുത്തെത്തിയിട്ടേ ഉള്ളൂ. അപ്പോഴേക്കും ചൂട് സഹിക്കാനാവാതെ വിയര്‍ത്തൊലിക്കുകയാണ് നാം. ചൂട് കാലം തീരാന്‍ ഇനിയും മാസങ്ങള്‍ ബാക്കിയുണ്ട്. ഓരോ ദിവസവും ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. മുഴുസമയവും ശീതീകരിച്ച മുറിയില്‍ ഇരിക്കുവാനും തണുപ്പുള്ള സ്ഥലത്തേക്ക് ഒരു യാത്ര പോവാനുമൊക്കെയായി ഉള്ള് തണുപ്പിക്കാനുള്ള വഴികള്‍ ആലോചിക്കുകയാണ് നാമെല്ലാവരും.

ചൂട് കാലത്തെ ആരോഗ്യപ്രശ്‌നങ്ങളില്‍ മുന്‍പന്തിയിലുള്ള നിര്‍ജ്ജലീകരണം, ആമാശയ പ്രശ്‌നങ്ങള്‍, ബാക്ടീരിയല്‍ അണുബാധകള്‍, സൂര്യതാപം തുടങ്ങിയവയില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ അല്‍പം ജാഗ്രത കൂടിയേ തീരൂ. അതില്‍ തന്നെ പ്രധാനമാണ് കഴിക്കുന്ന ഭക്ഷണം ശരിയായ രൂപത്തിലും കാലാവസ്ഥയോട് അനുയോജ്യവുമാണ് എന്ന് ഉറപ്പ് വരുത്തല്‍. അങ്ങനെ ശ്രദ്ധിച്ചുകൊണ്ട് ഈ സമ്മറിന്റെ ആഘാതത്തില്‍ നിന്ന് നമ്മുടെ ത്വക്കിനെയും ശരീരത്തിനെയും എങ്ങനെ സംരക്ഷിക്കാം എന്ന് പരിശോധിക്കാം.
തീര്‍ച്ചയായും ഈ കാര്യങ്ങള്‍ ചൂടേറിയ കാലാവസ്ഥയില്‍ ആരോഗ്യം താളം തെറ്റാതെ കാക്കാന്‍ സഹായിക്കും.

1. വെള്ളം കുടിക്കുക; ജലാംശം നിലനിര്‍ത്തുക

വെള്ളം കുടിക്കുക, ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് തടയുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ചുരുങ്ങിയത് 8 മുതല്‍ 10 ഗ്ലാസ് വെള്ളം കുടിക്കുന്നുണ്ട് എന്ന് ഓരോരുത്തരും ഉറപ്പ് വരുത്തണം. ശരീരത്തിന്റെ ജലാംശം നിലനിര്‍ത്താനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാനും ഇത് കൂടിയേ തീരൂ. എന്നാല്‍ ചൂടാണെന്ന് വെച്ച് കൂടുതല്‍ തണുപ്പിച്ച വെള്ളം കുടിക്കുന്നത് ഒഴിവാക്കേണ്ടതാണ്. പുറത്ത് വെയിലിൽ ജോലി എടുക്കുന്നവർ, യാത്ര ചെയ്യുന്നവർ എല്ലാം വെള്ളം കുപ്പിയിലോ പാത്രത്തിലോ കൂടെ കരുതാൻ മറക്കരുത്.

2. കനം കുറഞ്ഞ ഭക്ഷണം.
എളുപ്പത്തില്‍ ദഹിക്കുന്നതും പോഷകദായകവുമായ ഭക്ഷണങ്ങളാണ് ഇടനേരങ്ങളില്‍ കഴിക്കേണ്ടത്. ഇതിൽ തന്നെ പച്ചക്കറികളും ഫലവർഗ്ഗങ്ങളുമാവണം കൂടുതൽ. നട്‌സ്, ഫ്രൂട്‌സ്, സലാഡ്സ് തുടങ്ങിയവ ആവട്ടെ ഇനി സ്‌നാക്‌സുകളുടെ സ്ഥാനത്ത്.

3. സീസണല്‍ പഴം പച്ചക്കറികള്‍
ഇക്കാലത്ത് എല്ലാതരം പഴങ്ങളും പച്ചക്കറികളും ഏതു കാലത്തും ലഭ്യമാണെങ്കിലും സീസണല്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിനാണ് ആരോഗ്യ കാര്യത്തില്‍ പ്രാധാന്യമുള്ളത്. പഴക്കം ഇല്ലാത്ത പുതുതായി പറിച്ച ഇനങ്ങള്‍ തെരഞ്ഞെടുത്ത് ശരീരത്തിന് ഉത്തമ ഗുണം ലഭ്യമാക്കാന്‍ നോക്കണം. ഓറഞ്ച്, തണ്ണിമത്തന്‍, മാമ്പഴം, പ്ലംസ്, ബെറികള്‍, ചെറുപഴം, അനാര്‍ ഇവയൊക്കെ സമ്മറിന് ഇണങ്ങുന്ന ഇനങ്ങളാണ്.

4. കുറഞ്ഞ ഭക്ഷണം
മറ്റു സമയങ്ങളേക്കാള്‍ ചൂടുകാലങ്ങളില്‍ ആമാശയത്തിന് ജോലി ഭാരം കൂടുതലുള്ള സമയമാണ്. അതുകൊണ്ട് കനം കുറച്ച് ഭക്ഷണം കഴിച്ചാല്‍ ദഹനപ്രക്രിയ ശരീരത്തിന് പ്രയാസമില്ലാതെ നടത്താന്‍ കഴിയും. അമിതമായ ഭക്ഷണവും മത്സ്യമാംസാദികളുടെ ആധിക്യവും കുറച്ച് മിതമായി കഴിച്ച് ശരീരത്തെ മെരുക്കാം.

5. ബീഫും ചിക്കനും കുറക്കാം.
ചൂടുകാലം റെഡ് മീറ്റുകള്‍ക്ക് അനുയോജ്യമല്ല. ഈ സമയത്ത് ബീഫ്, ചിക്കന്‍ പോലോത്തവ ഒഴിവാക്കുകയോ ചുരുക്കുകയോ ചെയ്യാം. ചെറുമത്സ്യങ്ങള്‍ കഴിക്കാം.

6. കൂളിംഗ് ഫുഡ്‌സ്
ശരീരത്തിന് തണുപ്പ് പകരുന്നതും ജലാംശം കൂടുതലുള്ളതുമായ വിഭവങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. തണ്ണിമത്തന്‍, പുതീന, കക്കരി, കൂവപ്പൊടി, ഇളനീര്‍, നെല്ലിക്ക ജ്യൂസ് തുടങ്ങിയവ ഇതില്‍ പെടുന്നവയാണ്.

7. വൃത്തിയുള്ള ഭക്ഷണം; ആരോഗ്യമുള്ള ശരീരം

കഴിക്കുന്നതും കുടിക്കുന്നതും എന്തുതന്നെയായാലും അവ ശുചിത്വമുള്ളതാണെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ഈ സീസണില്‍ അണുബാധ ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. ഹോട്ടലിലെയും തട്ടുകടകളിലെയും പാത്രം, വെള്ളം, ഭക്ഷ്യവസ്തുക്കള്‍ എന്നിവയിലൂടെയെല്ലാം ഇവ ബാധിക്കാനിടയുണ്ട്. അതു കൊണ്ട് വീടിലാണെങ്കില്‍ പോലും ശുചിത്വത്തിന്റെ കാര്യത്തില്‍ ജാഗ്രത കൂടെ കരുതുകയും ഭക്ഷണം കഴിക്കുന്നതിന് മുമ്പ് നല്ലപോലെ കൈ കഴുകുകയും വേണം.
Dr OK Abdul Azeez Kottakkal

Kottakkal Unani Hospital
8590113344
www.facebook.com/kottakkalunanihospital

Wednesday, January 23, 2019

യുനാനി മെഡിക്കൽ ക്യാമ്പ് നടത്തി - Unani Medical Camp


കോട്ടക്കൽ യുനാനി ഹോസ്പിറ്റൽ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി സൗജന്യ യുനാനി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. സയ്യിദ് മുഹമ്മദ് യാസീൻ, ഡോ.ഒ.കെ. അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകിയ ക്യാമ്പിൽ നൂറ് കണക്കിന് രോഗികൾ പങ്കെടുത്തു. രാവിലെ 9 മണി മുതൽ 2 മണി വരെ നടന്ന മെഡിക്കൽ ക്യാമ്പിൽ സൗജന്യ മരുന്ന് വിതരണവും യുനാനി തെറാപ്പികൾക്ക് പ്രത്യേക ഇളവും ഉണ്ടായിരുന്നു.

ഇതിന്റെ തുടർച്ചയെന്നോണം ദേശീയ യുനാനി ദിനമായ ഫെബ്രു: 11 തിങ്കളാഴ്ച സൗജന്യ പരിശോധനാ ക്യാമ്പ് നടത്താൻ തീരുമാനിച്ചതായി ഡയറക്ടർ ഡോ. ഒ.കെ അബദുൽ അസീസ് അറിയിച്ചു.

വിവരങ്ങൾക്ക്:8590113344;04832113344


Monday, January 21, 2019

Free Unani Medical Camp- യുനാനി മെഡിക്കൽ ക്യാമ്പ്


🔮#കോട്ടക്കൽ_യുനാനി_ഹോസ്പിറ്റൽ 5 ആം വാർഷികത്തിന്റെ ഭാഗമായുള്ള
#അസ്ഥി_സന്ധി രോഗങ്ങൾക്കും #അലർജി_കഫ രോഗങ്ങൾക്കുമുള്ള  🔔#സൗജന്യയുനാനിമെഡിക്കൽക്യാമ്പ്  ജനു: 23 ബുധൻ 9am മുതൽ 12pm വരെ .

ക്യാമ്പിൽ പരിശോധിക്കുന്ന രോഗങ്ങൾ  👇👇👇

#അസ്ഥി_സന്ധി_രോഗങ്ങൾ:
♦മുട്ടുവേദന 
♦നടുവേദന
♦മടക്കാൻ പ്രയാസം
♦കാലിലേക്കിറക്കുന്ന വേദന
♦കഴുത്ത് വേദന
♦കൈകാൽ കടച്ചിൽ
♦തരിപ്പ്‌ 
♦മടമ്പ് വേദന
♦സന്ധിവേദനകൾ
♦സന്ധി വീക്കം
♦വാതം തുടങ്ങിയവ...

#അലർജി_കഫരോഗങ്ങൾ:
❇വിട്ടുമാറാത്ത ജലദോശം
❇തുമ്മൽ 
❇ചുമ 
❇ശ്വാസം മുട്ട്
❇അലർജി
❇തലനീരിറക്കം
❇സൈനസൈറ്റിസ്
❇തലവേദന
❇മറ്റു കഫരോഗങ്ങൾ ...
===================
👉 സൗജന്യ പരിശോധനയും രോഗ നിർണയവും
👉 സൗജന്യ മരുന്ന് വിതരണം
👉 നിർദ്ദേശിക്കപ്പെടുന്നവർക്ക് കപ്പിംഗ്, മസാജ്, ഹിജാമ മറ്റു യുനാനി തെറാപ്പികൾക്ക് 30% കിഴിവ്
👉 തുടർ ചികിത്സാ ആനുകൂല്യങ്ങൾ.
===================
മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം പ്രവേശനം ☎ 8590113344; 04832113344
 ::::::::::::::::::::::::::::::::::::::::::

📌 #KottakkalUnaniHospital
Collegepadi, Opp.nandilath,
NH Edarikode,Kottakkal
Booking: 8590113344; 04832113344

Helpline 9747962823

Friday, January 18, 2019

സന്ധി രോഗങ്ങളും യുനാനി ചികിത്സയും - ഡോ.ഒ.കെ അസീസ് യുനാനി

സന്ധി രോഗങ്ങളും യുനാനി ചികിത്സയും - ഡോ.ഒ.കെ അബ്ദുൽ അസീസ് യുനാനി

Kottakkal Unani Hospital
Collegepadi
NH Edarikode,
Kottakkal
Ph: 8590113344;9747962823