Collegpadi, Opp.Nandilath, Edarikode NH,Kottakkal,Kerala,India- 676503 Ph:8590113344

Collegpadi, Opp.Nandilath, Edarikode NH,Kottakkal,Kerala,India- 676503 Ph:8590113344
COLLEGEPADI,EDARIKODE NH,KOTTAKKAL, MALAPPURAM, KERALA, INDIA.PH:08590113344,09747962823

Tuesday, March 3, 2020

കൊറോണ വൈറസ്

കൊറോണ; പഴയ വൈറസ്, പുതിയ വകഭേദം

 വൈറസുകളുടെ വിഭാഗത്തിലെ വലിയൊരു കുടുംബമാണ് കൊറോണ വൈറസുകളുടേത്.  മൃഗങ്ങളിൽ നിരവധി അസുഖങ്ങൾക്ക് കാരണമാകുന്ന ഒരു വിഭാഗമാണ് ഇവ.  അതേസമയം ഇവയിൽ ചിലത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് അസുഖങ്ങൾ  പകർത്തുകയും ചെയ്യുന്നു.  നമുക്കെല്ലാം പലപ്പോഴും കാണുന്ന സാധാരണ ജലദോഷം മുതൽ കഴിഞ്ഞകാലങ്ങളിൽ ഭീകര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയ മെർസ്(MERS) സാർസ് (SARS) തുടങ്ങിയ രോഗങ്ങളും കൊറോണാ വൈറസ് മൂലമുള്ള രോഗങ്ങൾ ആണ്.
 വൈറസുകളുടെ ഒരു പ്രത്യേകതയാണ് കാലാന്തരങ്ങളിൽ അവയുടെ ആന്തരികഘടന ക്ക് ചെറിയ മാറ്റങ്ങൾ സംഭവിച്ച പുതിയ ആൾ ആയി മാറുക എന്നത്. അതുപോലെ ഇവിടെ കൊറോണ വൈറസുകളുടെ കുടുംബത്തിൽനിന്ന് ആന്തരിക ഘടനയിൽ ചെറിയ മാറ്റങ്ങളോടെ പുറത്തുവന്ന പുതിയൊരു ഇനമാണ് നോവൽ കൊറോണ വൈറസ്. ഇപ്പോൾ ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ നോവൽ കൊറോണ വൈറസ് ബാധയായ COVID-19 ലോകത്തു മുഴുവൻ ഭീതി ജനിപ്പിച്ചുകൊണ്ട് ആരോഗ്യ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.  ചൈനയിലെ വുഹാനിൽ നിന്ന് ഉൽഭവിച്ച് ഇതിനോടകം 76 രാജ്യങ്ങളിലായി 90000 ആളുകളിൽ അസുഖം ഉണ്ടാക്കുകയും ഇതിൽ ഇതുവരെ 3000 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തതായിട്ടാണ് റിപ്പോർട്ട്.

 COVID-19 ബാധയുടെ തുടക്കത്തിലുള്ള ലക്ഷണങ്ങൾ മറ്റു പല വൈറൽ ബാധ കളുടെ ലക്ഷണങ്ങളിൽ നിന്ന് ഒട്ടും വിഭിന്നമല്ല. തുടക്കത്തിൽ പനി ചുമ ശ്വാസം തിങ്കൽ പോലെയുള്ള ലക്ഷണങ്ങൾ ആണ് ഇവിടെയും കാണുന്നത്. എന്നാൽ സങ്കീർണം ആവുമ്പോൾ ന്യൂമോണിയ ശ്വാസകോശ തകരാറുകൾ വൃക്ക വീക്കം തുടങ്ങിയവ സംഭവിക്കുവാനും   അതിലൂടെ മരണത്തിലേക്ക് എത്തിക്കുവാനും കാരണമായേക്കാം. കൊറോണ വൈറസ് ബാധയുടെ സമയത്തും ഇതുപോലുള്ള മറ്റു വൈറൽ രോഗബാധയുടെ സമയത്തും സ്വീകരിക്കേണ്ട മുൻകരുതലുകളും ഏകദേശം ഒരുപോലെ തന്നെയാണ്. ഏറ്റവും പ്രധാനമായി അതിൽ ശ്രദ്ധിക്കേണ്ടത് ഇവയാണ്. കൂടെക്കൂടെ സോപ്പ് ഉപയോഗിച്ച് കൈ നല്ലവണ്ണം വൃത്തിയായി കഴുകുക. ചുമ തുമ്മൽ  തുടങ്ങിയവ ഉള്ള സമയത്ത് പൂർണ്ണമായും മുഖം മറച്ചും മറ്റുള്ളവരിൽ നിന്ന് മാറിയും തുമ്മുകയും ചുമക്കുകയും ചെയ്യുക. മത്സ്യം മാംസം മുട്ട തുടങ്ങിയവ നന്നായി വേവിച്ച ശേഷം മാത്രം ഉപയോഗിക്കുക. തുമ്മലോ ശ്വാസകോശരോഗമായ ചുമ പോലെയുള്ള മറ്റ് അസുഖങ്ങളോ ഉള്ള വ്യക്തികളിൽ നിന്നും അകന്നു നിൽക്കുവാനും കൃത്യമായ പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുവാനും മറക്കാതിരിക്കുക. ഇതിനെല്ലാം പുറമേ പരമാവധി വ്യക്തിശുചിത്വം എല്ലാ സമയങ്ങളിലും പാലിക്കുക എന്നത് തന്നെയാണ് പ്രധാനമായ പ്രതിരോധം.
Dr OK Abdul Azeez
Kottakkal Unani Hospital
8590113344