Collegpadi, Opp.Nandilath, Edarikode NH,Kottakkal,Kerala,India- 676503 Ph:8590113344

Collegpadi, Opp.Nandilath, Edarikode NH,Kottakkal,Kerala,India- 676503 Ph:8590113344
COLLEGEPADI,EDARIKODE NH,KOTTAKKAL, MALAPPURAM, KERALA, INDIA.PH:08590113344,09747962823

Wednesday, December 2, 2020

നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിച്ചു നിർത്താൻ നിങ്ങൾ തയ്യാറാണോ??

ഈ കാര്യങ്ങൾ ചെയ്താൽ നിങ്ങൾക്ക് കോപത്തെ പിടിച്ചുകെട്ടാം! - Dr OK Abdul Azeez 

ദേഷ്യത്തെ പിടിച്ചുകെട്ടുക എന്നത് പലർക്കും ഒരു വെല്ലുവിളി തന്നെയാണ്.  എന്നാൽ ഇത്തരം അമിത കോപത്തെ നിസ്സാരമായ കുറച്ച് കാര്യങ്ങളിലൂടെ എങ്ങനെ വരുതിയിൽ വരുത്താം എന്ന് നോക്കാം.

 പലപ്പോഴും നിങ്ങൾക്ക് പിടിച്ചാൽ കിട്ടാത്ത ദേഷ്യം തോന്നാറുണ്ടോ? രോഷം കൊണ്ട് മുഖം ചുവക്കാറുണ്ടോ?  കുട്ടികൾ നിങ്ങളെ അനുസരിക്കാതിരിക്കുമ്പോൾ  നിങ്ങളുടെ ബിപി കൂടാറുണ്ടോ?

ദേഷ്യം എന്നത് ഒരു ആരോഗ്യകരമായ വികാരം തന്നെയാണ്.  പക്ഷേ അതിനെ ഗുണകരമായ രീതിയിൽ കൈകാര്യം ചെയ്യുക എന്നിടത്താണ് വിജയം. അനിയന്ത്രിതമായ കോപം നിങ്ങളുടെ ആരോഗ്യത്തെയും സാമൂഹ്യ കുടുംബ ബന്ധങ്ങളെയും നശിപ്പിക്കാം.

 *നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിച്ചു നിർത്താൻ നിങ്ങൾ തയ്യാറാണോ?*  എന്നാൽ ഇനി പറയുന്ന കാര്യങ്ങളെ നിങ്ങൾ മുഖവിലക്ക് എടുത്തോളൂ.

 📍സംസാരിക്കുന്നതിന് മുമ്പ് ഒരു നിമിഷം ചിന്തിക്കുക. ചൂട് കയറി നിൽക്കുന്ന സമയത്ത് പിന്നീട് ഖേദിക്കേണ്ടി വരുന്ന കുറേ കാര്യങ്ങൾ വളരെ പെട്ടെന്ന് പറഞ്ഞു തീർക്കുക എന്നത് വളരെ നിസ്സാരമായ ഒരു കാര്യമാണ്. എന്തെങ്കിലും പറയുന്നതിന് മുമ്പ് നമ്മുടെ ചിന്തയിൽ വരുന്ന കാര്യങ്ങളെ ഒരു നിമിഷം ആലോചനക്ക് വിധേയമാക്കുക. എതിർത്തു സംസാരിക്കുന്ന മറ്റുള്ളവരെ ഇതുപോലെ ചെയ്യാൻ അനുവദിക്കുകയും ചെയ്യുക.

📍ശാന്തമായ ശേഷം നിങ്ങളുടെ കോപം അറിയിക്കുക.
 കോപത്തിന്റെ പിടിയിൽ നിന്നും ശരിയായ ചിന്തയിലേക്ക് നിങ്ങൾ എത്തിക്കഴിഞ്ഞാൽ   നിശ്ചയദാർഢ്യത്തോടെയും അതേസമയം സംഘട്ടനം ഇല്ലാത്ത രൂപത്തിലും നിങ്ങളുടെ വികാരത്തെ അറിയിക്കുക. നിങ്ങളുടെ ഭാഗം എന്താണെന്ന് മറ്റുള്ളവരെ നോവിക്കാതെ വ്യക്തമായ് രൂപത്തിൽ അവതരിപ്പിക്കുക. 

 📍വ്യായാമങ്ങൾ ശീലമാക്കുക. ശാരീരിക ചലന പ്രവർത്തനങ്ങൾ രോഷത്തിലേക്ക് എത്തിക്കുന്ന പിരിമുറുക്കത്തെ കുറക്കാൻ സഹായിക്കും. ദേഷ്യം ഇരച്ചു കയറുന്ന സമയത്ത് ഒരു കൊച്ചു നടത്തത്തിനോ ഓട്ടത്തിനോ മുതിരുക. അല്ലെങ്കിൽ നിങ്ങൾക്ക് ആനന്ദം ലഭിക്കുന്ന മറ്റെന്തെങ്കിലും ശാരീരിക പ്രവർത്തനത്തിൽ ഏർപ്പെടുക. 

📍ഒരു ബ്രേക്ക് എടുക്കുക. പിരിമുറുക്കം കൂടിയ സമയങ്ങളിൽ ഇടക്ക് ഒരു ചെറിയ ബ്രേക്ക് എടുത്ത് ചെയ്തു കൊണ്ടിരിക്കുന്ന പ്രവൃത്തിയിൽ നിന്ന് മാറി നിൽക്കുക. ഇത് നിങ്ങളെ വരാനുള്ള  പിരിമുറുക്കത്തിന്റെ സാഹചര്യത്തിൽ  കോപം ഇല്ലാതെ പിടിച്ചുനിൽക്കാൻ സഹായിക്കും. ഇതുപോലെ തുടരെത്തുടരെയുള്ള ജോലി തിരക്കുകളിൽ നിന്ന്  വല്ലപ്പോഴുമൊക്കെ ഒഴിവു എടുക്കുന്നത് വളരെ ഉത്തമമാണ്.

 📍യഥാർഥ പരിഹാരം എന്താണെന്ന് ചിന്തിക്കുക. നിങ്ങളെ അമിത ദേഷ്യത്തിൽ എത്തിച്ച കാര്യം എന്താണെന്നും അത് എത്രമാത്രം ഗൗരവമുള്ളതാണെന്നും  ചിന്തിച്ചു നിൽക്കാതെ ശാശ്വത പരിഹാരത്തെ കുറിച്ചും അതിലേക്ക് എത്തുന്ന മാർഗ്ഗങ്ങളെ കുറിച്ചും ആലോചിക്കുക. പരിഹാരം കൊണ്ടു വരാനുള്ള മാർഗങ്ങൾ ആവശ്യമുള്ള വരുമായി ചർച്ച ചെയ്യുക.  

📍 റിലാക്സേഷൻ മെതേഡ് ഉപയോഗിക്കുക. 
ദേഷ്യം  ഈരച്ചു കയറുന്ന സമയത്ത് റിലാക്സേഷൻ തരുന്ന ചില പൊടിക്കൈകൾ ചെയ്യുക. ഉദാഹരണത്തിന് പത്തു പ്രാവശ്യം ദീർഘശ്വാസം എടുക്കുക. 'ഞാൻ ദേഷ്യപ്പെടില്ല' എന്ന് ആവർത്തിച്ചു പറയുക. 10 മുതൽ താഴോട്ട് ഒന്നു വരെ എണ്ണുക. 
📍സഹായം തേടേണ്ടത് എപ്പോഴെന്ന് അറിഞ്ഞിരിക്കുക.
 ദേഷ്യം അനിയന്ത്രിതമായി തുടരുന്നു എന്ന് ബോധ്യപ്പെട്ടു കഴിഞ്ഞാൽ  അല്ലെങ്കിൽ അമിതമായ കോപം  മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാക്കുന്നു എന്ന് മനസ്സിലായി കഴിഞ്ഞാൽ കാരണം കണ്ടെത്തി യഥാർത്ഥ പരിഹാരം ലഭിക്കുന്നതിനുവേണ്ടി ആവശ്യമുള്ളപ്പോൾ വിദഗ്ധരുടെ സഹായം തേടേണ്ടതാണ്.
Dr OK Abdul Azeez 
Kottakkal Unani Hospital 
======================= 
📌 *Kottakkal Unani Hospital*
📞 8590113344
---------------------------------------
ആരോഗ്യ അറിവുകൾ ലഭിക്കുവാൻ 8590113344 എന്ന നമ്പർ സേവ് ചെയ്തശേഷം START എന്ന് വാട്സ്ആപ്പ് ചെയ്യുക👉 https://wa.me/message/3A5AS3N4Q3YTH1